Saturday, 13 July 2019

വളരെ വൈകിയാണ് ഏറെ ചർച്ചചെയ്യപ്പെട്ട കുമ്പളങ്ങി നൈറ്സ് എന്ന സിനിമ കാണുന്നത്. എത്രയോ നാളുകൾക്കു ശേഷമാണ്  മനസറിഞ്ഞു കരഞ്ഞുപോയ ഒരു സിനിമ കാണുന്നത്...എത്രയോ നാളുകൾക്കു ശേഷമാണു കണ്ടു തീർന്നിട്ടും മനസ്സിൽ നിന്നും മായാതെ ഒരുപിടി കഥാപാത്രങ്ങളും അവരുടെ വികാര വിചാരങ്ങളും സ്ഥാനമുറപ്പ്പിക്കുന്നത്..അറത്തുമുറിച്ചു കാര്യങ്ങൾ നോക്കിയും,സ്ത്രീകൾക്ക് ആവശ്യത്തിന് സ്വാതന്ത്ര്യം കൊടുത്തും,സമൂഹത്തിൽ സ്റ്റാറ്റസ് കാത്തുസൂക്ഷിച്ചും കഴിയുന്ന ഷമ്മി മാരുടെ ഭ്രാന്തൻ ലോകത്തേക്കാൾ എത്ര മനോഹരമാണ്  പലതന്തക് പിറന്ന... തീട്ടവ ഴിയുടെ ഓരത്തു...തേക്കാത്ത...പണികഴിയാത്ത ആ വീട്ടിൽ കഴിയുന്ന  സ്നേഹത്തിനു മാത്രം വിലകല്പിക്കുന്ന  നാലുപേരുടെ ലോകം...അവിടെ നമ്മൾ മെനഞ്ഞുണ്ടാക്കിയ സംസ്കാരത്തിന്റെ കപടത ഇല്ല.. പച്ചയായ കുറച്ചു മനുഷ്യരും...കറ ഇല്ലാത്ത അവരുടെ ജീവിതവും....ഖസാഖ് കഴിഞ്ഞാൽ ഒരുപക്ഷെ ഞാൻ ഏറ്റവും കൂടുതൽ കാണാൻ ആഗ്രഹിക്കുന്ന സ്ഥലം കുമ്പളങ്ങി ആണ്...ആ വീട് അവിടെ ഉണ്ടായിരുന്നെങ്കിൽ... അടിയും വഴക്കും പ്രണയവും സ്നേഹവും ഒക്കെ ആയി സജിയും കൂട്ടരും അവിടെ ഉണ്ടായിരുന്നെങ്കിൽ.....