Tuesday, 12 November 2019

അകലം കൂടും തോറും തമ്മിലുള്ള സ്നേഹം കൂടും എന്നല്ലേ.... പ്രവാസിയായ ഭർത്താവിനോടുള്ള സ്നേഹവും അയാളെ കാണുവാനുള്ള വെമ്പലും അവൾക്കു ദിനം പ്രതി കൂടുകയായിരുന്നു..ഓരോ ഫോൺ കോളിലും അവൾ അയാളെ എത്ര മാത്രം കാണുവാൻ ആഗ്രഹിക്കുന്നു എന്ന് തേങ്ങലോടെ അറിയിച്ചു കൊണ്ടേ ഇരുന്നു....അങ്ങനെ ഒരിക്കൽ സ്നേഹം അതിന്റെ പാരമ്യത്തിൽ എത്തി നിൽക്കുന്ന വേളയിൽ പ്രണയാതുരയായ അവൾ പറഞ്ഞു "എനിക്ക് കാണാൻ കൊതിയായിട് വയ്യടോ...ഓരോ നിമിഷവും ഞാൻ എങ്ങനൊക്കെയോ തള്ളി നീക്കുവാണ്..ഒന്ന് വേഗം വരുവോ "...ഫോണിന്റെ അങ്ങേ തലക്കൽ നിന്ന് പ്രത്യേകിച്ച് ഒരു മറുപടിയും കേക്കാഞ്ഞപ്പോൾ അവൾ ഓർത്തു പാവം അവളുടെ വാക്കുകളിൽ മനം നൊന്തു അയാൾ വിങ്ങുകയിരിക്കാം എന്ന്... പ്രണയത്തിന്റെ ഡോസ് കൂടി മധുരത്തോടെ അവൾ ചോദിച്ചു "എന്തെ ഒന്നും മിണ്ടാത്തെ??"...അപ്പോൾ വന്നു മറുപടി. "അല്ലടോ ഞാനീണ്ടല്ലോ കൊറേ നാൾക്കു ശേഷം ഒരു കിടിലൻ ഭേൽപുരി കഴിച്ചു.... അതിന്റെ രുചി നാവിനു പോകുന്നില്ല "...!!!!പിന്നെന്റെ സാറേ ചുറ്റുമുള്ളതൊന്നും കേക്കാൻ പാടില്ലാരുന്നു... വെടിക്കെട്ടും പഞ്ചവാദ്യവും ആരുന്നില്ലേ !!!!