Tuesday, 29 January 2019

നിന്നെ ഓർക്കുമ്പോൾ !!!

നീ തന്ന ചുംബനങ്ങളത്രെയും
രാത്രിയുടെ പടിവാതിൽ തുറന്നു
ഉറക്കമറ്റ എന്റെ പക്കൽ  എത്തും..
നമ്മുടെ പ്രണയത്തിന്റെ....പ്രണയ കലഹത്തിന്റെ...കഥ ചുരുളുകൾ
മെല്ലെ അഴിക്കും...
ഓരോന്നോരോന്നായി എന്റെ
കാതിൽ പറയും..
നിന്റെ ഗന്ധം തങ്ങി നിൽക്കുന്ന
ചുവരുകൾക്കുള്ളിൽ
നീ ബാക്കി വെച്ച ഓർമകളുടെ ചൂടിൽ
ഞാനവയൊക്കെയും കേട്ടുകൊണ്ട് കിടക്കും
അടിവയർ പിളർന്ന് ഒഴുകുന്ന
രക്തസ്രാവത്തിന്റെ നൊമ്പരം
നിന്റെ കൈചൂടിനായി ആർത്തു കരയും 
അപ്പോഴൊക്കെയും ആരോ പറഞ്ഞുവെച്ച വരികൾ എന്റെ മനസ്സ്  മന്ത്രിക്കും
"നിനക്കൊരല്പം നിന്നെ ബാക്കി വെച്ചിട്ട് പോകാമായിരുന്നു"!!! 
                                                 കാർത്തിക














Sunday, 27 January 2019

ജല്പനങ്ങൾ

"അയാളിപ്പഴും വിളിക്കാറുണ്ടോ "???
"ഇല്ലല്ലോ "
"അതെന്താ "?
"വിളിക്കുന്നില്ല അതന്നെ "
"അപ്പോൾ ഇപ്പഴും അയാളെ ഇഷ്ടമാ "??
"വെറുപ്പില്ല "...
"ഓഹ് എന്നാപ്പിന്നെ അയാൾടെ കൂടെ പൊക്കോ ".!!! (പുച്ഛ ഭാവം )
"ഹഹ !!!അതെങ്ങനെ പറ്റും??അയാൾ ദ്രവിച്ചു പോയിരിക്കുന്നു..പക്ഷെ നീ എന്റെ  ആഴങ്ങളിൽ വേരിറക്കി...പടർന്ന് പന്തലിച്ചു ഒരു വടവൃക്ഷമായി മാറി...ഇനിയൊരു മോചനം അസാധ്യം സഖാവേ"........

                                                          കാർത്തിക

Monday, 21 January 2019

I Am That Woman !!!!

I am that woman who may sit idly
For hours..with a mind blank as an unwritten white sheet ..
I am that woman who  daydreams Of an old favourite song..
And Of his intoxicating kisses....
I am that woman who mess up her room
With those sweat tinged clothes.
Unmade bed ...
Scattered books and coffee stained mugs..
I am that woman who reads over a page
Of that favourite novel over and over and over ......
I am that woman who grins at his rebukes
And weeps at his love !!!!
I am that woman who sobs like a child
When she misses her mother !!
I am that woman who is rich with paradoxes...confusions and uncertanities!!!


                                                           karthika













Wednesday, 2 January 2019

എനിക്ക് പറയാനുള്ളത് !!!

ഇന്നായിരിക്കും ഒരുപക്ഷെ കേരളത്തിലെ ന്യൂസ് ചാനലുകൾക്കു ഏറ്റം റേറ്റിംഗ് കിട്ടിയ ദിവസം.. ഇത്ര മാസ്സ് ആയ ഒരു പുതുവർഷ തുടക്കം മുന്പുണ്ടായിട്ടില്ലലോ... ഗൂഢാലോചന വഴിയോ നേരായ ആലോചന  വഴിയോ എങ്ങനെയോ രണ്ടു സ്ത്രീകൾ മല ചവുട്ടി..( അവർ അവിടെ ബോംബ് ഇട്ടില്ല...അശ്ലീലങ്ങൾ കാണിച്ചില്ല..പിന്നെ നടന്നത് ആചാര ലംഘനമാണ്..ഇതിനു മുൻപും ഒരു ആചാര ലംഘന കഥ ഉണ്ട്.അത് പറയാനുള്ളത് ഒരു മലയര വിഭാഗത്തിനാണ്...പിന്നെ ദളിത് സമൂഹത്തെ   നമ്മുടെ ബ്രാഹ്മണ്യ  സമൂഹത്തിനു  മനുഷ്യരായിട്ടു പോലും  കാണാൻ ബുദ്ധിമുട്ടാ പിന്നാ അവരുടെ ആചാരങ്ങൾ !!!)    അവർ വിശ്വാസികളോ അവിശ്വാസികളോ ആകാം (സ്ത്രീകൾ ആയതുകൊണ്ടാണ് ഈ ചോദ്യം പ്രസക്തമായത് )ഇതിൽ രാഷ്ട്രീയ മുതലെടുപ്പുകൾ നടന്നിരിക്കാം..നാറിയ കളികൾ നമ്മടെ ഏമാന്മാർ കളിച്ചിട്ടും ഉണ്ടാകാം (രാഷ്ട്രീയം ആയതുകൊണ്ട് അതിൽ പുതുമ ഇല്ലലോ ).ഇതൊന്നുമല്ല സത്യത്തിൽ എന്നെ ചിന്തിപ്പിച്ചത്.ഇന്ന് ന്യൂസ് ചാനലുകളിൽ  കണ്ട സിനിമാറ്റിക് പ്രക്ഷോഭങ്ങളാണ്..കേരളീയർ ഏത് അർത്ഥത്തിലാണ് 100 ശതമാനം സാക്ഷരത കൈവരിച്ചു എന്നഹങ്കരിക്കുന്നത് ??ദൈവത്തിന്റെ സ്വന്തം നാടെന്നു എങ്ങും കൊട്ടിഘോഷിക്കുന്ന നമ്മൾ എങ്ങനെയാണു ഈ ദൈവ സങ്കല്പത്തെ മനസിലാക്കിയിരിക്കുന്നത് ?? ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളെയും മതത്തിന്റെ പേരിൽ   കാണിച്ചു കൂട്ടുന്ന വിവരക്കേടുകൾക്ക്  നമ്മൾ ആക്ഷേപിക്കാറുണ്ട്.അതിൽ നിന്നും എന്ത് വ്യത്യസ്തത ആണ് കേരളത്തിനുള്ളത് ??  മത ഭ്രാന്തും  ജാതി ഭ്രാന്തും  തന്നെയാണ്  നമ്മളെയും  ഭരിക്കുന്നത്...നാട്ടുകാരെ കൊന്നും നാട് തീയിട്ടിട്ടാണേലും ഞാൻ എന്റെ  ദൈവത്തെ കാക്കും എന്ന് പറയുന്ന മതത്തിന്റെ  മദം  പൊട്ടിയ അധഃപതിച്ച സമൂഹം തന്നെ  ആണ് കേരളം... ദശാബ്ദങ്ങൾക്കു മുൻപ് മഹാകവി പാടിയത് വീണ്ടും വീണ്ടും പ്രതിധ്വനിക്കുന്നു "അടുത്ത് നിൽപ്പോരനുജനെ കാണാൻ അക്ഷികളില്ലാത്തോൻ അരൂപൻ ഈശ്വരൻ അദൃശ്യനായാൽ അതിലെന്താശ്ചര്യം "

                                                    കാർത്തിക