ഇന്നായിരിക്കും ഒരുപക്ഷെ കേരളത്തിലെ ന്യൂസ് ചാനലുകൾക്കു ഏറ്റം റേറ്റിംഗ് കിട്ടിയ ദിവസം.. ഇത്ര മാസ്സ് ആയ ഒരു പുതുവർഷ തുടക്കം മുന്പുണ്ടായിട്ടില്ലലോ... ഗൂഢാലോചന വഴിയോ നേരായ ആലോചന വഴിയോ എങ്ങനെയോ രണ്ടു സ്ത്രീകൾ മല ചവുട്ടി..( അവർ അവിടെ ബോംബ് ഇട്ടില്ല...അശ്ലീലങ്ങൾ കാണിച്ചില്ല..പിന്നെ നടന്നത് ആചാര ലംഘനമാണ്..ഇതിനു മുൻപും ഒരു ആചാര ലംഘന കഥ ഉണ്ട്.അത് പറയാനുള്ളത് ഒരു മലയര വിഭാഗത്തിനാണ്...പിന്നെ ദളിത് സമൂഹത്തെ നമ്മുടെ ബ്രാഹ്മണ്യ സമൂഹത്തിനു മനുഷ്യരായിട്ടു പോലും കാണാൻ ബുദ്ധിമുട്ടാ പിന്നാ അവരുടെ ആചാരങ്ങൾ !!!) അവർ വിശ്വാസികളോ അവിശ്വാസികളോ ആകാം (സ്ത്രീകൾ ആയതുകൊണ്ടാണ് ഈ ചോദ്യം പ്രസക്തമായത് )ഇതിൽ രാഷ്ട്രീയ മുതലെടുപ്പുകൾ നടന്നിരിക്കാം..നാറിയ കളികൾ നമ്മടെ ഏമാന്മാർ കളിച്ചിട്ടും ഉണ്ടാകാം (രാഷ്ട്രീയം ആയതുകൊണ്ട് അതിൽ പുതുമ ഇല്ലലോ ).ഇതൊന്നുമല്ല സത്യത്തിൽ എന്നെ ചിന്തിപ്പിച്ചത്.ഇന്ന് ന്യൂസ് ചാനലുകളിൽ കണ്ട സിനിമാറ്റിക് പ്രക്ഷോഭങ്ങളാണ്..കേരളീയർ ഏത് അർത്ഥത്തിലാണ് 100 ശതമാനം സാക്ഷരത കൈവരിച്ചു എന്നഹങ്കരിക്കുന്നത് ??ദൈവത്തിന്റെ സ്വന്തം നാടെന്നു എങ്ങും കൊട്ടിഘോഷിക്കുന്ന നമ്മൾ എങ്ങനെയാണു ഈ ദൈവ സങ്കല്പത്തെ മനസിലാക്കിയിരിക്കുന്നത് ?? ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളെയും മതത്തിന്റെ പേരിൽ കാണിച്ചു കൂട്ടുന്ന വിവരക്കേടുകൾക്ക് നമ്മൾ ആക്ഷേപിക്കാറുണ്ട്.അതിൽ നിന്നും എന്ത് വ്യത്യസ്തത ആണ് കേരളത്തിനുള്ളത് ?? മത ഭ്രാന്തും ജാതി ഭ്രാന്തും തന്നെയാണ് നമ്മളെയും ഭരിക്കുന്നത്...നാട്ടുകാരെ കൊന്നും നാട് തീയിട്ടിട്ടാണേലും ഞാൻ എന്റെ ദൈവത്തെ കാക്കും എന്ന് പറയുന്ന മതത്തിന്റെ മദം പൊട്ടിയ അധഃപതിച്ച സമൂഹം തന്നെ ആണ് കേരളം... ദശാബ്ദങ്ങൾക്കു മുൻപ് മഹാകവി പാടിയത് വീണ്ടും വീണ്ടും പ്രതിധ്വനിക്കുന്നു "അടുത്ത് നിൽപ്പോരനുജനെ കാണാൻ അക്ഷികളില്ലാത്തോൻ അരൂപൻ ഈശ്വരൻ അദൃശ്യനായാൽ അതിലെന്താശ്ചര്യം "
കാർത്തിക
കാർത്തിക
No comments:
Post a Comment