പ്രവാസിയായ ഭർത്താവിന് മനസ്സിനും കാതിനും കുളിർമ ആയിക്കോട്ടെ എന്ന് ഓർത്താണ് സ്നേഹനിധി ആയ ഒരു ഭാര്യ എന്ന നിലയിൽ ഫോണിലൂടെ അവൾ പാട്ടു പാടി കൊടുത്തിരുന്നത്... ഒന്ന് രണ്ടു ദിവസങ്ങൾ ഈ പതിവ് തുടർന്ന് പിന്നീട് പതുക്കെ മൂപ്പർക്ക് പാട്ട് കേക്കാനുള്ള താല്പര്യം കുറഞ്ഞു തുടങ്ങി. പിന്നെ പിന്നെ പതുക്കെ "ദൈവത്തെ ഓർത്തു പാടരുത്" എന്ന അപേക്ഷ ആയി..സങ്കടവും ദേഷ്യവും ഒക്കെ നിറച്ച ശബ്ദത്തിൽ അവൾ ചോദിച്ചു "അല്ല പ്രേമിച്ചോണ്ടിരുന്ന സമയത് നിങ്ങൾ എന്നോട് പാട് പാടിത്തരാൻ പറയത്തില്ലാരുന്നോ...അന്ന് എന്റെ ശബ്ദം തേനായിരുന്നു... ഇപ്പോൾ പുച്ഛം ല്ലേ "....ഉടൻ വന്നു ഭർത്താവിന്റെ മറുപടി "ടി അതുപിന്നെ... പരിശ്രമീച്ചീടുകിൽ എന്തിനെയും വശത്തിലാക്കാൻ കഴിവുള്ളവണ്ണം...എന്നല്ലേ..."....പിന്നീടുള്ള പുകിൽ ഒക്കെ ഊഹിക്കാവുന്നതല്ലേ ഉള്ളു
വാൽകഷ്ണം :പക്ഷെ അവൾ ഗാനമാധുരി നിർത്തിയില്ല... അയാളോടുള്ള പ്രതികാരമെന്നോണം അവൾ അത് തുടർന്നുകൊണ്ട് ഇരുന്നു
വാൽകഷ്ണം :പക്ഷെ അവൾ ഗാനമാധുരി നിർത്തിയില്ല... അയാളോടുള്ള പ്രതികാരമെന്നോണം അവൾ അത് തുടർന്നുകൊണ്ട് ഇരുന്നു
No comments:
Post a Comment