Friday, 6 October 2017

#ജല്പനങ്ങൾ #

കവിതകളിലൂടെയും കഥകളിലൂടെയും മാത്രം ഞാൻ അനുഭവിച്ചറിഞ്ഞ നിളാ നദി എനിക്ക്  ഒരു കാല്പനിക ഭാവമായിരുന്നു...നിറവിന്റെ...പ്രണയത്തിന്റെ  ..ഗൃഹാതുരതയുടെ ..അങ്ങനെ എന്തിന്റെ ഒക്കെയോ പ്രതീകം...പിന്നീടുള്ള ന്റെ തെക്കു വടക്കൻ ട്രെയിൻ യാത്രകളിൽ ഞാൻ ആദ്യമായി ആ ഭാവ പ്രപഞ്ചം നേരിൽ കണ്ടപ്പോൾ മനസ്സിൽ സൃഷ്ടിച്ചെടുത്ത കാല്പനികത ഒക്കെ തകർന്നു തരിപ്പണമായി...ജീവൻ നശിച്ച ഒരു അസ്ഥിപഞ്ജരം കണക്കെ കുറെ മൺകൂനകൾ മാത്രം...പിന്നീടുള്ള എല്ലാ ട്രെയിൻ യാത്രകളിലും ഒരു വിങ്ങലോടുകൂടിയെ ഞാൻ ആ അവശിഷ്ടം നോക്കിയിട്ടുള്ളു...പക്ഷെ ഇന്ന്‌ വീണ്ടും ഞാൻ ട്രയിനിൽ വിന്ഡോ സീറ്റിൽ മഴ ആസ്വദിച്ച് ഇരുന്നു യാത്ര ചെയ്യുമ്പോൾ മനസ്സിൽ നെയ്ത ആ പഴയ കാല്പനിക ഭാവവും രൂപവും   നിള  കൈവരിച്ചപോലെ..അസ്ഥിപഞ്ജരത്തിൽ ജീവന്റെ തുടിപ്പുകൾ .നിള വീണ്ടും ഒഴുകുന്നു... ഏതൊക്കെയോ മനസ്സുകളിൽ എന്തൊക്കെയോ ഭാവതലങ്ങൾ പകരുവാൻ...  മഴയുടെ അനവദ്യ ഭാവങ്ങളെ പറ്റി ചിന്തിച്ചിരിക്കെ..എന്റെ മനസ്സിന്  ഏറ്റം കുളിർമ നൽകിയത് മഴയുടെ ഈ  പുനർജനി ഭാവമാണ് .... 

No comments:

Post a Comment