Wednesday, 27 June 2018

#ജല്പനങ്ങൾ #

ഇന്ന്‌  വൈകുന്നേരം മൂന്നരയുടെ പ്രൈവറ്റ് ബസിനാണ് കയറിയത് .ഒരു അടൂർ ഗോപാലകൃഷ്ണൻ സിനിമ കണക്കെ മൂകമായിരുന്ന ബസ്സ് ആ സ്കൂൾ പടി എത്തിയപ്പോഴേക്കും പ്രിയദർശൻ ചിത്രം കണക്കെ ശബ്ദ വർണ്ണ മുഖരിതം !!!ഇരട്ടി ഭാരമുള്ള ബാഗും പുറത്തിട്ടു ഇരച്ചു കയറുന്ന കുട്ടികൾ...സൈഡ് കമ്പികളിലും മുകളിലും ഒക്കെ മുറുകെ പിടിച്ചു ഓരോരുത്തരായി അവരുടെ സ്ഥാനം ഭദ്രമാക്കി...ചുറ്റും നിൽക്കുന്നവരുടെയോ കണ്ടക്റ്ററുടെയോ 'മധുരഭാഷണങ്ങൾ'  ചെവികൊടുക്കാതെ പാതി നിർത്തിയ സിനിമ കഥകളും ,സ്വസ്ഥത കെടുത്തുന്ന പരദൂഷണങ്ങളുടെ ഭാണ്ഡക്കെട്ടുകളും,സുന്ദരി ടീച്ചറുടെ സാരി കളക്ഷൻസും..തുടങ്ങി അങ്ങനെ എന്തെല്ലാം എന്തെല്ലാം വിഷയങ്ങളാണ് അവർക്കി ചുരുങ്ങിയ സമയത്തിൽ പറയേണ്ടത്...."ഈ പെണ്പിള്ളേര്ക്ക് തീരെ സ്ഥലകാല ബോധമില്ലാന്നു " ഒരു പുച്ഛത്തോടെ  എന്റെ അടുത്തിരുന്ന ചേച്ചി, എന്നോട് പറയുമ്പോൾ മെല്ലെ ചിരിച്ചുകൊണ്ട് ഓർമകളിലേക്ക് ഊളിയിടാനേ എനിക്ക് സാധിച്ചുള്ളൂ !!!

No comments:

Post a Comment