ഒരു ഒന്നൊന്നര വർഷം മുൻപ് താനൂർ കടപ്പുറത്തുള്ള ഒരു സ്കൂളില്‍ ഏറേ അറപ്പോടെയും വെറുപ്പോടെയും പഠിപ്പിക്കാൻ പോയ ഓർമകള്‍ വല്ലാത്ത കുറ്റബോധത്തോടെ അലയടിച്ചെത്തുന്നു...സംസ്കാര ശൂന്യർ എന്ന് അവഹേളിച്ചവർ....ഒരുപക്ഷെ ഞാൻ അറിഞ്ഞ സംസ്കാരത്താൽ കളങ്കപ്പെടാത്തവരായകൊണ്ടാകാം ...സ്വന്തം ജീവൻ പണയപ്പെടുത്തി നമ്മുടെ നാടിനു പുനർജീവൻ നൽകിയത്...രക്ഷിച്ച ജീവനുകൾക്കു തലയെണ്ണി കണക്കു പറയാഞ്ഞത്...ഇനിയും അത്തരമൊരു വിദ്യാലയത്തിൽ പഠിപ്പിക്കുവാൻ കാലം എന്നെ നിയോഗിച്ചാൽ സംസ്കാരത്തിന്റെ മറ മാറ്റി മാനവികതയുടെ വെളിച്ചത്തിൽ ആ കുട്ടികളെ കാണുവാൻ ഞാൻ ശ്രേമിക്കും ..ശ്രെമിക്കണം ... അല്ലെങ്കില്‍ പ്രളയം പഠിപ്പിച്ച ഏറ്റം മൂല്യമുള്ള പാഠം ഞാൻ മറക്കുന്നതിനു തുല്യമാണ്...മനുഷ്യത്വത്തിന്റെ പാഠം !!!
Thursday, 23 August 2018
Monday, 20 August 2018
സുഭിക്ഷമായി ഭക്ഷണം കഴിച്ചും ...
പുതച്ചു മൂടി കിടന്ന് സുഖ നിദ്ര പൂണ്ടപ്പോഴും..
എന്റെ ചുറ്റുമുള്ളവർ പലരും എല്ലാം നഷ്ടമായി..
പേമാരി തോൽക്കുന്ന കണ്ണീര് പെയ്തുമായി.. ജീവൻ വാരിക്കെട്ടി എവിടൊക്കെയോ ഏതൊക്കെയോ ഇടങ്ങളിൽ അഭയം തേടുന്ന കാഴ്ചകൾ...
അതിന്റിടയിലും നമുക്കിടയിൽ മനുഷ്യത്വം ബാക്കി നിക്കുന്നു എന്ന ഹൃദയസ്പർശിയായ ഓര്മപെടുത്തലുകള്‍...
തിരിച്ചറിവിന്റെയും..ഒപ്പം ആത്മവിമര്ശനത്തിന്റെയും നാളുകൾ.....
നമ്മുടെ ചിന്തകളെ ശുദ്ധീകരിക്കുവാനും .. കേവലം മനുഷ്യരാണെന്നു ഓര്മപെടുത്തുവാനും ..
.നമുക്കുള്ളിലെ നന്മയുടെ നീരുറവ വറ്റിയിട്ടില്ലന്നു ബോധ്യപെടുത്തുവാനും ഒരു പ്രളയം ഉണ്ടാകേണ്ടി വന്നു ...
ഇനി തെളിയുന്ന സൂര്യ കിരണങ്ങൾ നമ്മുടെ ചിന്തകളിൽ കൂടി പ്രകാശം നിറച്ചിരുന്നെങ്കിൽ....
പ്രളയം തിരികെ ഏല്പിച്ച നന്മയുടെ നീർച്ചാലുകൾ വറ്റാതിരുന്നിരുന്നെങ്കിൽ.....l

Subscribe to:
Posts (Atom)