ഒരു ഒന്നൊന്നര വർഷം മുൻപ് താനൂർ കടപ്പുറത്തുള്ള ഒരു സ്കൂളില്‍ ഏറേ അറപ്പോടെയും വെറുപ്പോടെയും പഠിപ്പിക്കാൻ പോയ ഓർമകള്‍ വല്ലാത്ത കുറ്റബോധത്തോടെ അലയടിച്ചെത്തുന്നു...സംസ്കാര ശൂന്യർ എന്ന് അവഹേളിച്ചവർ....ഒരുപക്ഷെ ഞാൻ അറിഞ്ഞ സംസ്കാരത്താൽ കളങ്കപ്പെടാത്തവരായകൊണ്ടാകാം ...സ്വന്തം ജീവൻ പണയപ്പെടുത്തി നമ്മുടെ നാടിനു പുനർജീവൻ നൽകിയത്...രക്ഷിച്ച ജീവനുകൾക്കു തലയെണ്ണി കണക്കു പറയാഞ്ഞത്...ഇനിയും അത്തരമൊരു വിദ്യാലയത്തിൽ പഠിപ്പിക്കുവാൻ കാലം എന്നെ നിയോഗിച്ചാൽ സംസ്കാരത്തിന്റെ മറ മാറ്റി മാനവികതയുടെ വെളിച്ചത്തിൽ ആ കുട്ടികളെ കാണുവാൻ ഞാൻ ശ്രേമിക്കും ..ശ്രെമിക്കണം ... അല്ലെങ്കില്‍ പ്രളയം പഠിപ്പിച്ച ഏറ്റം മൂല്യമുള്ള പാഠം ഞാൻ മറക്കുന്നതിനു തുല്യമാണ്...മനുഷ്യത്വത്തിന്റെ പാഠം !!!
No comments:
Post a Comment