പ്രണയത്തിന് ഒരു ദിനത്തിന്റെ ആവശ്യമില്ല...!!!വാലൻന്റൈൻ 'സ് ഡേ എന്ന ഓമനപ്പേരിൽ അറിയപ്പെടുന്നത് പ്രണയിതാക്കൾക്കുള്ള ദിനവുമല്ല !!!പക്ഷെ വികാരങ്ങൾ എന്നും പ്രിയപെട്ടതല്ലേ...'പ്രണയം ' ആകുമ്പോൾ കുറച്ചേറെ.....നമ്മുടെ ഒക്കെ ഈ തിരക്കുപിടിച്ച നെട്ടോട്ടങ്ങൾക്കു ഇടയിൽ പലപ്പോഴും നമ്മൾ മറന്നുപോകുന്ന വികാരം!!!...കാലക്രെമേണ വീര്യം കുറയും എന്ന് വിധി എഴുതപെട്ട വികാരം !!!ജീവനെടുക്കുകയും കൊടുക്കുകയും ചെയ്‌ത വികാരം !!!അറിഞ്ഞോ അറിയാതെയോ നമ്മൾ മനസ്സിൽ കാത്തുസൂക്ഷിക്കുന്ന വികാരം !!! സ്വകാര്യ നിമിഷങ്ങളെ സുഖമുള്ള നൊമ്പരങ്ങളാക്കി മാറ്റിയ വികാരം !!!ചിലർക്കെങ്കിലും 'കോപ്പ് ' ആയ വികാരം !!! നിർവചിക്കാൻ എത്ര ശ്രെമിച്ചിട്ടും കഴിയാതെ പോയിട്ടും വീണ്ടും വീണ്ടും പാഴ് ശ്രെമങ്ങൾ തുടർന്നുകൊണ്ട് പോകുകയാണ്...!!!അത്തരമൊരു വികാരത്തെ അതിന്റെ എല്ലാ കാല്പനിക ഭംഗിയോടും കൂടി ഒരു ദിനത്തിൽ ആവാഹിച്ചെടുക്കാൻ ശ്രെമിക്കുമ്പോൾ നമുക്കൊക്കെ എത്ര കണ്ട് പ്രായോഗിക വാദികൾ ചമയാൻ സാധിക്കും !!!പ്രണയം എന്ന മനോഹരമായ വികാരത്തെ അതിന്റെ എല്ലാ തീവ്രതയോടും കൂടി ഉണർത്തുവാൻ നമുക്ക് സാധിക്കട്ടെ !!!പ്രണയം നിറയട്ടെ !!!കാമുകിയോടോ കാമുകനോടോ മാത്രമല്ല ജീവിതത്തോടും !!!സകല ചരാചരങ്ങളോടും!!!
Wednesday, 13 February 2019
Monday, 11 February 2019
Right from my childhood days I was always exited when my mother went for school tours..I can still recollect the little me waiting eagerly for her arrival...I used to snatch her bags as soon as she step home ..Was sure the bag contained something which could light me up...Days passed...time flew....But I remain the same..old curious brat waiting for my mother 's bag after the tour....and still whatever stuff she has for me brightens me like anything ....
Friday, 1 February 2019
ജീവിതം എന്തൊരു കോമാളിത്തരമാണ് എന്ന് ഇരുന്നു ചിന്തിക്കുക ആയിരുന്നു കുറച്ചു നേരം ....ശാസിക്കുകയും, കളിയാക്കുകയും,ഉപദേശിക്കുകയും പിന്നെ എപ്പോഴോ എന്തൊക്കെയോ ഞാൻ പഠിപ്പിക്കുകയും ചെയ്‌ത ഒരു 19 വയസ്സുകാരൻ, ബൈക്കിന്റെ അമിതവേഗതയിൽ മരണപ്പെട്ടു എന്ന് ഒരു പൂർവ വിദ്യാർഥി അറിയിച്ചപ്പോൾ, ആദ്യം നിസ്സംഗത ആയിരുന്നു....പിന്നീട് ഓർമയിൽ നിന്നും അവന്റെ മുഖം ചികഞ്ഞെടുത്തു...സിദ്ധാർഥ് !!!പക്ഷെ അവന്റെ മുഖത്തോടൊപ്പം എന്റെ മനസ്സിലേക്കു ഓടി വന്നത് അവന്റെ അച്ഛന്റെ മുഖം കൂടായിരുന്നു...."മിസ്സെ അവൻ നന്നായി പഠിക്കുമായിരുന്നു...അവനെ ശെരിക്കും ശ്രദ്ധിക്കണം...ഇപ്പം ഉഴപ്പാണ് "..അവനെ കലോത്സവത്തിന് കൊണ്ടുപോകണം ...നന്നായി വരയ്ക്കാൻ കഴിവുള്ള കുട്ടിയാണ് "....ആഴ്ചയിൽ ഒരിക്കൽ എന്നപോലെ ആ മനുഷ്യൻ സ്കൂളിലെത്തി ഈ സ്ഥിരം പല്ലവി ആവർത്തിക്കാറുണ്ടായിരുന്നു ....അയാളുടെ ശബ്ദത്തിൽ മകനോടുള്ള വാത്സല്യവും, അതിലപ്പുറം അവന്റെ ഭാവിയെക്കുറിച്ചുള്ള ഉത്കണ്ഠയുമായിരുന്നു നിഴലിച്ചത്...ഇന്ന് രാത്രി അവന്റെ മരണ വിവരം തന്ന നിസ്സംഗത, പൊട്ടിക്കരച്ചിലിലേക്കും...ഹൃദയം നുറുങ്ങുന്ന വേദനയിലേക്കും .,ജീവിതമെന്ന കോമാളിത്തരത്തെ പറ്റി തീവ്രമായി എന്നെ ചിന്തിപ്പിച്ചതും ആ അച്ഛന്റെ ഇപ്പോഴത്തെ അവസ്ഥ വെറുതെ ഒന്ന് സങ്കല്പിച്ചു നോക്കിയത് കൊണ്ട് മാത്രമാണ് !!!അയാൾ കരയുന്നുണ്ടാകാം.. അപ്പോഴും തന്റെ മകനെക്കുറിച്ചുള്ള ഉത്കണ്ഠകൾ സർവേശ്വരന്റെ കൈകളിൽ ഏല്പിച്ചുകൊണ്ട് !!!
Subscribe to:
Posts (Atom)