Friday, 1 February 2019

ജീവിതം എന്തൊരു കോമാളിത്തരമാണ് എന്ന് ഇരുന്നു ചിന്തിക്കുക ആയിരുന്നു  കുറച്ചു നേരം ....ശാസിക്കുകയും, കളിയാക്കുകയും,ഉപദേശിക്കുകയും പിന്നെ എപ്പോഴോ എന്തൊക്കെയോ ഞാൻ പഠിപ്പിക്കുകയും ചെയ്‌ത ഒരു  19 വയസ്സുകാരൻ, ബൈക്കിന്റെ  അമിതവേഗതയിൽ മരണപ്പെട്ടു  എന്ന് ഒരു പൂർവ വിദ്യാർഥി അറിയിച്ചപ്പോൾ, ആദ്യം നിസ്സംഗത ആയിരുന്നു....പിന്നീട് ഓർമയിൽ നിന്നും അവന്റെ മുഖം ചികഞ്ഞെടുത്തു...സിദ്ധാർഥ് !!!പക്ഷെ അവന്റെ മുഖത്തോടൊപ്പം എന്റെ മനസ്സിലേക്കു ഓടി വന്നത് അവന്റെ അച്ഛന്റെ മുഖം കൂടായിരുന്നു...."മിസ്സെ അവൻ നന്നായി പഠിക്കുമായിരുന്നു...അവനെ ശെരിക്കും ശ്രദ്ധിക്കണം...ഇപ്പം ഉഴപ്പാണ് "..അവനെ കലോത്സവത്തിന് കൊണ്ടുപോകണം ...നന്നായി വരയ്ക്കാൻ കഴിവുള്ള കുട്ടിയാണ് "....ആഴ്ചയിൽ ഒരിക്കൽ എന്നപോലെ ആ മനുഷ്യൻ സ്കൂളിലെത്തി ഈ സ്ഥിരം പല്ലവി ആവർത്തിക്കാറുണ്ടായിരുന്നു ....അയാളുടെ ശബ്ദത്തിൽ മകനോടുള്ള വാത്സല്യവും, അതിലപ്പുറം അവന്റെ ഭാവിയെക്കുറിച്ചുള്ള ഉത്കണ്ഠയുമായിരുന്നു നിഴലിച്ചത്...ഇന്ന് രാത്രി അവന്റെ മരണ വിവരം തന്ന നിസ്സംഗത, പൊട്ടിക്കരച്ചിലിലേക്കും...ഹൃദയം നുറുങ്ങുന്ന വേദനയിലേക്കും .,ജീവിതമെന്ന കോമാളിത്തരത്തെ പറ്റി തീവ്രമായി എന്നെ ചിന്തിപ്പിച്ചതും ആ അച്ഛന്റെ  ഇപ്പോഴത്തെ  അവസ്ഥ  വെറുതെ ഒന്ന് സങ്കല്പിച്ചു നോക്കിയത് കൊണ്ട് മാത്രമാണ് !!!അയാൾ കരയുന്നുണ്ടാകാം.. അപ്പോഴും തന്റെ മകനെക്കുറിച്ചുള്ള ഉത്കണ്ഠകൾ സർവേശ്വരന്റെ കൈകളിൽ ഏല്പിച്ചുകൊണ്ട് !!!

No comments:

Post a Comment