പ്രണയത്തിന് ഒരു ദിനത്തിന്റെ ആവശ്യമില്ല...!!!വാലൻന്റൈൻ 'സ് ഡേ എന്ന ഓമനപ്പേരിൽ അറിയപ്പെടുന്നത് പ്രണയിതാക്കൾക്കുള്ള ദിനവുമല്ല !!!പക്ഷെ വികാരങ്ങൾ എന്നും പ്രിയപെട്ടതല്ലേ...'പ്രണയം ' ആകുമ്പോൾ കുറച്ചേറെ.....നമ്മുടെ ഒക്കെ ഈ തിരക്കുപിടിച്ച നെട്ടോട്ടങ്ങൾക്കു ഇടയിൽ പലപ്പോഴും നമ്മൾ മറന്നുപോകുന്ന വികാരം!!!...കാലക്രെമേണ വീര്യം കുറയും എന്ന് വിധി എഴുതപെട്ട വികാരം !!!ജീവനെടുക്കുകയും കൊടുക്കുകയും ചെയ്‌ത വികാരം !!!അറിഞ്ഞോ അറിയാതെയോ നമ്മൾ മനസ്സിൽ കാത്തുസൂക്ഷിക്കുന്ന വികാരം !!! സ്വകാര്യ നിമിഷങ്ങളെ സുഖമുള്ള നൊമ്പരങ്ങളാക്കി മാറ്റിയ വികാരം !!!ചിലർക്കെങ്കിലും 'കോപ്പ് ' ആയ വികാരം !!! നിർവചിക്കാൻ എത്ര ശ്രെമിച്ചിട്ടും കഴിയാതെ പോയിട്ടും വീണ്ടും വീണ്ടും പാഴ് ശ്രെമങ്ങൾ തുടർന്നുകൊണ്ട് പോകുകയാണ്...!!!അത്തരമൊരു വികാരത്തെ അതിന്റെ എല്ലാ കാല്പനിക ഭംഗിയോടും കൂടി ഒരു ദിനത്തിൽ ആവാഹിച്ചെടുക്കാൻ ശ്രെമിക്കുമ്പോൾ നമുക്കൊക്കെ എത്ര കണ്ട് പ്രായോഗിക വാദികൾ ചമയാൻ സാധിക്കും !!!പ്രണയം എന്ന മനോഹരമായ വികാരത്തെ അതിന്റെ എല്ലാ തീവ്രതയോടും കൂടി ഉണർത്തുവാൻ നമുക്ക് സാധിക്കട്ടെ !!!പ്രണയം നിറയട്ടെ !!!കാമുകിയോടോ കാമുകനോടോ മാത്രമല്ല ജീവിതത്തോടും !!!സകല ചരാചരങ്ങളോടും!!!
No comments:
Post a Comment