Friday, 31 May 2019

ചിലപ്പോൾ ചിന്തിക്കുന്നത്





വര്ഷങ്ങളായി അടുത്ത് പരിചയമുള്ള ഒരു സുഹൃത്ത് വിവാഹ ബന്ധം വേര്പെടുത്തുന്നു എന്ന് എന്നോട് പറഞ്ഞു. കേട്ടപ്പോൾ ഒരു നടുക്കം തോന്നി. വളരെ ബോൾഡ് ആയ ഒരു  പെൺകുട്ടി.. എപ്പോഴും ഒരു പോസിറ്റീവ് വൈബ് ആണ് അവൾക്കു.ചിരിച്ചല്ലാതെ ആ  കുട്ടിയെ ഞാൻ കണ്ടിട്ടില്ല. "എന്നെ ഒരു വേശ്യ ആയി   മാത്രം കാണുന്ന ഒരാളുടെ കൂടെ ഞാൻ എന്തിനു ജീവിക്കണം" എന്നാരുന്നു അവളുടെ ചോദ്യം. "ഇത്രെയും നാൾ നീ എന്തിനാണ് സഹിച്ചു നിന്നത്" എന്ന് ഞാൻ ചോദിച്ചപ്പോൾ "എന്റച്ഛനും അമ്മേം ഒരുപാട് കഷ്ടപ്പെട്ട്  ഇല്ലാത്ത കാശ് മുടക്കി ആണ് ന്നെ കല്യാണം കഴിപ്പിച്ചത് ..അതോർത്തു ഞാൻ സഹിച്ചു നിന്നതാടി..ഇനി വയ്യ".അതായിരുന്നു  അവളുടെ മറുപടി..ആ മറുപടി എന്നെ കുറെ ചിന്തിപ്പിച്ചു.എത്രയോ പെൺകുട്ടികൾ ഈ ചിന്തയിൽ സ്വന്തം ജീവിതം ബലി കഴിക്കുന്നുണ്ടാകാം.ഇല്ലാത്ത കാശ് മുടക്കി..പണയം വെച്ചും...വിറ്റും..ആർഭാടങ്ങൾ ഒട്ടും കുറക്കാതെ നമ്മൾ കല്യാണ മാമാങ്കങ്ങൾ നടത്താറുണ്ട്.. ഇതിന്റെ പേരിൽ ഒരു ജീവിതം മുഴുവൻ എടുത്താലും തീരാത്ത കടങ്ങൾ പേറി കഴിയുന്നവരും ഉണ്ട്.കടങ്ങൾ തീരുന്നതിനേക്കാൾ വേഗത്തിൽ പലപ്പോഴും ബന്ധങ്ങൾ അവസാനിക്കാറുണ്ട് എന്നതാണ് വാസ്തവം .വിവാഹങ്ങൾ നടത്തുന്നത് വ്യക്തി പരമായ താല്പര്യങ്ങളാണ്. പക്ഷെ കൊക്കിലൊതുങ്ങുന്നതു മാത്രം കൊത്തി ശീലിക്കുവാൻ നമ്മൾ പഠിച്ചിട്ടില്ല ...വന്നു കൂടിയ ജനസാഗരത്തിന്റെയോ,ഇട്ടു മൂടിയ പൊന്നിന്റെയോ, മിന്നിത്തിളങ്ങിയ മണ്ഡപങ്ങളുടെയോ , പകിട്ടിലല്ല ബന്ധങ്ങളുടെ ആയുസ്സ് എന്ന് ബോധ്യമുണ്ടായിരുന്നെങ്കിൽ....

ചിലപ്പോൾ ചിന്തിക്കുന്നത്

വര്ഷങ്ങളായി അടുത്ത് പരിചയമുള്ള ഒരു സുഹൃത്ത് വിവാഹ ബന്ധം വേര്പെടുത്തുന്നു എന്ന് എന്നോട് പറഞ്ഞു. കേട്ടപ്പോൾ ഒരു നടുക്കം തോന്നി. വളരെ ബോൾഡ് ആയ ഒരു  പെൺകുട്ടി.. എപ്പോഴും ഒരു പോസിറ്റീവ് വൈബ് ആണ് അവൾക്കു.ചിരിച്ചല്ലാതെ ആ  കുട്ടിയെ ഞാൻ കണ്ടിട്ടില്ല. "എന്നെ ഒരു വേശ്യ ആയി   മാത്രം കാണുന്ന ഒരാളുടെ കൂടെ ഞാൻ എന്തിനു ജീവിക്കണം" എന്നാരുന്നു അവളുടെ ചോദ്യം. "ഇത്രെയും നാൾ നീ എന്തിനാണ് സഹിച്ചു നിന്നത്" എന്ന് ഞാൻ ചോദിച്ചപ്പോൾ "എന്റച്ഛനും അമ്മേം ഒരുപാട് കഷ്ടപ്പെട്ട്  ഇല്ലാത്ത കാശ് മുടക്കി ആണ് ന്നെ കല്യാണം കഴിപ്പിച്ചത് ..അതോർത്തു ഞാൻ സഹിച്ചു നിന്നതാടി..ഇനി വയ്യ".അതായിരുന്നു  അവളുടെ മറുപടി..ആ മറുപടി എന്നെ കുറെ ചിന്തിപ്പിച്ചു.
      എത്രയോ പെൺകുട്ടികൾ ഈ ചിന്തയിൽ സ്വന്തം ജീവിതം ബലി കഴിക്കുന്നുണ്ടാകാം.ഇല്ലാത്ത കാശ് മുടക്കി..പണയം വെച്ചും...വിറ്റും..ആർഭാടങ്ങൾ ഒട്ടും കുറക്കാതെ നമ്മൾ കല്യാണ മാമാങ്കങ്ങൾ നടത്താറുണ്ട്.. ഇതിന്റെ പേരിൽ ഒരു ജീവിതം മുഴുവൻ എടുത്താലും തീരാത്ത കടങ്ങൾ പേറി കഴിയുന്നവരും ഉണ്ട്.കടങ്ങൾ തീരുന്നതിനേക്കാൾ വേഗത്തിൽ പലപ്പോഴും ബന്ധങ്ങൾ അവസാനിക്കാറുണ്ട് എന്നതാണ് വാസ്തവം .വിവാഹങ്ങൾ നടത്തുന്നത് വ്യക്തി പരമായ താല്പര്യങ്ങളാണ്. പക്ഷെ കൊക്കിലൊതുങ്ങുന്നതു മാത്രം കൊത്തി ശീലിക്കുവാൻ നമ്മൾ പഠിച്ചിട്ടില്ല ...വന്നു കൂടിയ ജനസാഗരത്തിന്റെയോ,ഇട്ടു മൂടിയ പൊന്നിന്റെയോ, മിന്നിത്തിളങ്ങിയ മണ്ഡപങ്ങളുടെയോ , പകിട്ടിലല്ല ബന്ധങ്ങളുടെ ആയുസ്സ് എന്ന് ബോധ്യമുണ്ടായിരുന്നെങ്കിൽ.... 

Tuesday, 28 May 2019

അച്ഛൻ പുറത്തു പോയി തിരിച്ചെത്തിയാൽ "മുട്ടായി എന്ത്യേ."... എന്നാരുന്നു ആദ്യ ചോദ്യം... അച്ഛൻ തേച്ചുറപ്പിച്ച മുണ്ടും ഷർട്ടും ഇട്ടു പുറത്തിറങ്ങിയാൽ കയ്യിൽ മുട്ടായി കൊണ്ടേ തിരിച്ചു വരാവു.. പിന്നീട് അതൊരു അലിഖിത നിയമമായി മാറി.വർഷങ്ങൾ പിന്നിട്ടു..കല്യാണം കഴിഞ്ഞു മാറ്റങ്ങൾ ഉണ്ടായി...അച്ഛനോട് ചോദിച്ചു പഴകിയ ശീലം പിന്നീട് കെട്ടിയോനോട് ആയി എന്ന മാറ്റം!!! എങ്കിലും വീട്ടിൽ എത്തിയാൽ അച്ഛൻ പുറത്തു പോയി വരുമ്പോൾ കയ്യിൽ ഒരു നാരങ്ങാമുട്ടായി എങ്കിലും ഉണ്ടാകും ന്ന് ഉള്ളത് തീർച്ച ആണ്!!! അതിനുവേണ്ടി ഒരു ചെറിയ തർക്കം ഞാനും മനുവും തമ്മിൽ ഉണ്ടാകും എന്നതും ....അതിപ്പം വയസ്സ് 28 അല്ല...30 അല്ല...  50അല്ല...


Wednesday, 1 May 2019

When dreams bleed

When dreams bleed
The drops ooze out
Like the raindrops from
A broken ceiling
Wipe it with  tears
Watch the crimson red
Fumes...But never burnes
Chokes you.. But never kills
When dreams bleed.....
Next time wipe with tears!!!