അച്ഛൻ പുറത്തു പോയി തിരിച്ചെത്തിയാൽ "മുട്ടായി എന്ത്യേ."... എന്നാരുന്നു ആദ്യ ചോദ്യം... അച്ഛൻ തേച്ചുറപ്പിച്ച മുണ്ടും ഷർട്ടും ഇട്ടു പുറത്തിറങ്ങിയാൽ കയ്യിൽ മുട്ടായി കൊണ്ടേ തിരിച്ചു വരാവു.. പിന്നീട് അതൊരു അലിഖിത നിയമമായി മാറി.വർഷങ്ങൾ പിന്നിട്ടു..കല്യാണം കഴിഞ്ഞു മാറ്റങ്ങൾ ഉണ്ടായി...അച്ഛനോട് ചോദിച്ചു പഴകിയ ശീലം പിന്നീട് കെട്ടിയോനോട് ആയി എന്ന മാറ്റം!!! എങ്കിലും വീട്ടിൽ എത്തിയാൽ അച്ഛൻ പുറത്തു പോയി വരുമ്പോൾ കയ്യിൽ ഒരു നാരങ്ങാമുട്ടായി എങ്കിലും ഉണ്ടാകും ന്ന് ഉള്ളത് തീർച്ച ആണ്!!! അതിനുവേണ്ടി ഒരു ചെറിയ തർക്കം ഞാനും മനുവും തമ്മിൽ ഉണ്ടാകും എന്നതും ....അതിപ്പം വയസ്സ് 28 അല്ല...30 അല്ല... 50അല്ല...
No comments:
Post a Comment