Tuesday, 28 January 2020

ഇടങ്ങൾ

 ചില  ഇടങ്ങളുണ്ട്
പുഞ്ചിരികളൊക്കെയും അട്ടഹാസങ്ങളാകുന്നിടം
ഗദ്ഗദങ്ങളൊക്കെയും
പൊട്ടിക്കരച്ചിലാകുന്നിടം
നെരിപ്പോടുകളൊക്കെയും
വിസ്‌ഭോടനങ്ങൾ ആകുന്നിടം
ശിശിരങ്ങളൊക്കെയും
വസന്തങ്ങളാകുന്നിടം
അങ്ങനെ എവിടൊക്കെയോ
മറന്നുവെച്ച ഞാൻ
വീണ്ടും ഞാനാകുന്നിടം !!!



No comments:

Post a Comment