നീ വരച്ച എന്റെ ചിത്രം
ഞാൻ കണ്ണെടുക്കാതെ നോക്കി നിന്നു
കൺതടങ്ങളിൽ
ഇന്നലെകൾ ചത്തുമലർന്നു കിടക്കുന്നു!!!
കവിൾത്തടങ്ങളിൽ ഓർമ്മകളുടെ
നഖക്ഷതങ്ങൾ !!!
ചുണ്ടുകൾക്കിടയിൽ
വറ്റി വരണ്ട വാക്കുകൾ വെള്ളത്തിനായി
കേഴുന്നു !!!
നെറ്റിത്തടങ്ങളിലെ കുറുനിര ചുരുളുകൾ
വിയർപ്പുതുള്ളികളിൽ അമർന്നു ചലനമറ്റു കിടക്കുന്നു !!!
ഞാൻ മെല്ലെ ന്റെ കൈത്തലങ്ങൾ
ചിത്രത്തോട് ചേർത്ത് വെച്ചു
അസുരതാളത്തിൽ ഹൃദയമിടിപ്പ് !!!
നിന്റെ ചായക്കൂട്ടിൽ അഭയം പ്രാപിക്കുവാൻ
നിന്റെ വിരൽത്തുമ്പിൽ പുനർജനിക്കുവാൻ
ഓർമകളുടെ ചങ്ങലകൾ ഭേദിച്ച്
ഭൂതകാലത്തിന്റെ ഇരുൾ നിറഞ്ഞ കാരാഗൃഹത്തിൽ നിന്നും
ഞാൻ ഓടിയണയുകയായിരുന്നു !!!
No comments:
Post a Comment