Sunday, 1 March 2020

 അമ്മയെ സ്കൂളിൽ നിന്നു കൂട്ടുവാൻ അച്ഛന്റെ ഒപ്പം വൈകുന്നേരങ്ങളിൽ ചിലപ്പോഴൊക്കെ ഞാനും ചാടി കേറി പോകാറുണ്ട്.. മണിമലയാറിൽ കുളിച്ചു സുന്ദരിയായി നിൽക്കുന്ന ആ പ്രദേശത്തൂടെ വെറുതെ ഉള്ള ഒരു യാത്ര പോലും മനസിന് കുളിർമ തരുന്ന ഒരു അനുഭൂതി ആണ്.ആ യാത്രകളിൽ അച്ഛൻ പതിവാക്കിയ ഒരു ശീലമുണ്ട്.. ആറിനി ക്കരെ ഉള്ള മന്മഥൻ ചേട്ടന്റെ കടയിലെ സിഗരറ്റും നാരങ്ങാവെള്ളവും... കടയുടെ മുന്നിൽ എത്തുമ്പോൾ അച്ഛൻ പതുക്കെ വണ്ടി സ്ലോ ആക്കി നിർത്തും.അച്ഛനെ കാണുമ്പൊൾ മൂപ്പരുടെ മുഖത്തു വിരിയുന്ന ഒരു നൂർ വാട്ട് ചിരിയുണ്ട്. ഒരു സിസ്സർ ഫിൽട്ടറും വാങ്ങി കത്തിച്ചു അവിടുള്ള ബെഞ്ചിൽ ഇരുന്ന് കുറച്ചു കുശലാന്വേഷണവും നാട്ടുവർത്തമാനവും ഒക്കെ പറഞ്ഞു എത്ര കണ്ടാലും മടുക്കാത്ത ആറിന്റെ സൗന്ദര്യവും ആസ്വദിച്ച് സിഗരറ്റും വലിച്ചു തീർത്തതിന് ശേഷമേ അച്ഛൻ  അമ്മെപ്പറ്റി  പോലും ചിന്തിക്കാറുള്ളു !!കൂടെ ഉള്ള എനിക്ക് മൂപ്പരുടെ സ്പെഷ്യൽ നാരങ്ങാവെള്ളവും... കുറച്ചു നാളത്തെ ആശുപത്രി വാസം മൂലം അച്ഛൻ സിഗരറ്റ് നിർത്തിയാലും,മൂപ്പരുടെ നൂറു വാട്ട് ചിരിയും, സ്പെഷ്യൽ സോഡാ  നാരങ്ങാവെള്ളവും , നാവിനെ ത്രസിപ്പിക്കുന്ന മോരും വെള്ളവും മണിമലയാറിന്റെ വശ്യതയും ഉള്ളിടത്തോളം കാലം ഒരു നാടിന്റെ തുടിപ്പുകൾ  സ്പന്ദിക്കുന്ന  ആ പെട്ടികടക്കു മുന്നിൽ വണ്ടി ഒന്ന് നിർത്താതെ പോകാൻ പറ്റില്ല !!!

No comments:

Post a Comment