1) ആരോഗ്യമുള്ള ആൺമക്കളും ഭർത്താവും ഉള്ള വീട്ടിലെ സ്ത്രീ ,താൻ ഒറ്റക്ക് വീട് പണി ചെയ്തു മടുത്തു,ആൺമക്കൾ ഒന്ന് പെണ്ണ് കെട്ടിയിരുന്നെങ്കിൽ എന്ന് വ്യാകുലപ്പെട്ടിട്ടുണ്ടെങ്കിൽ
2) സ്വയം ഭക്ഷണം കഴിച്ച പാത്രവും ചായ കുടിച്ച ഗ്ലാസോ പോലും ഒന്ന് കഴുകി വെക്കാൻ കൈ പൊങ്ങാത്ത പുരുഷകേസരികൾ ഉണ്ടെങ്കിൽ
3) കസേരയിൽ കാല് കേറ്റി ഇരുന്നു ഒരു ഗ്ലാസ് വെള്ളം പോലും വീട്ടിലെ സ്ത്രീകളുടെ കയ്യിന്ന് കുടിക്കുള്ളു എന്ന വാശിയുള്ളവർ ഉണ്ടെങ്കിൽ
4) ആർത്തവ അശുദ്ധിയുടെ പേരിൽ ഇന്നും സ്ത്രീയെ മാറ്റിനിർത്തുന്നവർ ഉണ്ടെങ്കിൽ, ഇങ്ങനൊന്നും ഉള്ള ആളുകൾ ഇല്ലാ എന്നറിയാം എന്നാലും ഇനി എങ്ങാനും ഒന്നോ രണ്ടോ പേരുണ്ടെങ്കിൽ, ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ സിനിമ ഒന്ന് കണ്ടു നോക്കു... ഇതിപ്പം എന്തോന്ന് സിനിമ ഈ പെണ്ണ് കെടന്നു അരിയുന്നു.. പാത്രം കഴുകുന്നു ഇതന്നെ ഇത്ര കാണിക്കാൻ ഇപ്പം എന്താ, എന്ന് എന്തേലും സംശയം ആർക്കേലും വന്നാൽ.. വരില്ല... പക്ഷെ വന്നു പോയാൽ.. ഇടയ്ക്കു ഒന്ന് അടുക്കളേൽ കേറി നോക്കുന്നത് നന്നാവും, എന്നും ഈ ലാഗ് ആണ് അടുക്കളേൽ ഓടുന്നത്..🤗
No comments:
Post a Comment