Monday, 2 July 2018

അന്തരങ്ങൾ !!!

നിന്റെ  വാക്കുകൾ നിന്റെ
അനുവാദം ഇല്ലാതെ ഞാൻ
കടമെടുക്കുകയാണ് !!!
അല്ലെങ്കിലും വാക്കുകള്‍
കടമെടുക്കുന്നതിൽ എന്തിനാണ്
ഔചിത്യം !!!
നിന്റെ വാക്കുകളൊക്കെയും
നിന്റെ സ്വന്തമെന്ന് അവകാശപ്പെടാൻ
കഴിയുമോ ?
പലേടങ്ങളിൽ നിന്നും അറിഞ്ഞോ
അറിയാതെയോ നീയും കടം കൊണ്ടവയാണ്
പക്ഷെ ആ വാക്കുകൾക്ക് എന്റെ നിഘണ്ടുവിൽ വൈവിധ്യമായ അർത്ഥങ്ങളാണ് !!
നിന്റേതിൽ നിന്നും ഒരുപക്ഷെ ഒരു
കടലോളം അന്തരം !
വാക്കുകൾക്കു്  മാത്രമേയുള്ളു ഈ അർത്ഥാന്തരം ???
അപ്പോൾ ഇന്ന്‌ പെയ്ത മഴക്കോ?
നമ്മുടെ മഴകളും വ്യത്യസ്തമല്ലേ..
വസന്തവും വെയിലും കനവും
ആകാശവും മൗനവും.....
ഹാ !!!വാക്കുകളിൽ തുടങ്ങി
നമുക്കിടയിലെ അന്തരം
ഞാൻ വലിച്ചു നീട്ടിയല്ലോ സഖാവേ !!!

                                         കാർത്തിക









No comments:

Post a Comment