Wednesday, 11 July 2018

മൗനം!!!

ചിലപ്പോഴെങ്കിലും സ്വന്തം മൗനത്തെ പ്രണയിക്കണം  !!!
അതിന്റെ ആഴങ്ങളിൽ അഭിരമിക്കണം
എന്തിന്റെ ഒക്കെയോ പുറകെ  ഉള്ള
പാച്ചിലുകളിൽ നഷ്ടമായി പോകുന്ന
എന്നെ അറിയാൻ ...
എന്നോ കത്തി ചാമ്പലായ തൃഷ്ണകളുടെ
ചാരങ്ങളിൽ ആരും കാണാതെ
കനലെരിയുന്നുണ്ടോ എന്നറിയാൻ
എവിടോ പതിയിരിക്കുന്ന ഓർമകൾക്ക്
തേനും വയമ്പും കൊടുക്കാൻ
 നിഷേധിക്കപ്പെട്ട  രാത്രിയുടെ
സംഗീതത്തിന് താളം പിടിക്കാൻ
ഞാൻ പാതിയാക്കിയ വരികൾ
 ഭിത്തിയുടെ വിള്ളലുകളിൽ
നിന്നും ചോർന്നൊലിക്കുന്ന നേർത്ത
മഴനാരുപോലെ ഒഴുകിയെത്തും
അപ്പോൾ ദാ ഇതുപോലെ
മൗനം ദാനം നൽകിയ ബിംബങ്ങള്‍
കൊണ്ട് ഞാനവരെ പൂർണമാക്കും !!!

                                                   കാർത്തിക



















No comments:

Post a Comment