ജനലഴിയിലൂടെ തിങ്ങികൂടുന്ന ഇരുട്ടും നോക്കി കട്ടിലിൽ അയാളിരിക്കുവാൻ തുടങ്ങിയിട്ട് ഏറെ നേരമായിരിക്കണം...കതകു മെല്ലെ തുറന്നു ഞാൻ അകത്തേക്ക് കയറിയപ്പോൾ പുരികം ചുളിച്ചു എന്നെ ഏറെനേരം നോക്കി മനസിലാക്കാൻ ബുദ്ധിമുട്ടുള്ളപോലെ ഭാവം കാട്ടി... അടുത്തേക്ക് ചെന്നപ്പോൾ ആളെ മനസിലായി എന്ന മുഖഭാവത്തിൽ ഒരു വിടർന്ന പുഞ്ചിരി... കട്ടിലിൽ ചാരി വെച്ചിരിക്കുന്ന ഊന്നുവടി എടുത്ത് മെല്ലെ എഴുന്നേക്കുവാൻ ശ്രമിച്ചു..."എത്ര നാളായി കൊച്ചെ ഈ വഴി ഒക്കെ വന്നിട്ട്..." എന്ന് ഒരു ചിരിയുടെ അകമ്പടിയോടെ സംസാരിച്ചുകൊണ്ടു അടുത്തേക് നടന്നുവന്നു...പ്രായാധിക്യത്തിന്റെ ബുദ്ധിമുട്ടുകൾ നടത്തത്തിലും സംസാരത്തിലും അങ്ങിങ്ങായി നിഴലിക്കുന്നുണ്ട്..എങ്കിലും അതിലൊന്നും അടിയറവു പറയാൻ അയാൾ തയ്യാറായിരുന്നില്ല. സഹായിക്കാൻ എന്നവണ്ണം ഞാൻ അടുത്തെത്തിയപ്പോൾ വേണ്ട എന്ന് ആംഗ്യം കാട്ടി സിറ്റ് ഔട്ടിൽ ഉള്ള കസേരയിൽ വന്നിരുന്നു... മുറിയിൽ നിന്നും ഒരു കസേര വലിച്ചിട്ടു അടുത്തേക്ക് ഞാനും ഇരുന്നു.വർത്തമാനത്തിനിടയിൽ പുറത്തേക്കു കണ്ണോടിച്ചു ഞാൻ ചോദിച്ചു,"അടുക്കളപ്പൊറത്തെ പച്ചക്കറി കൃഷി ഒക്കെ ഇപ്പഴും ഉണ്ടോ "? ഒന്നും പറയാതെ കുറച്ചു നേരം എന്തോ ചിന്തയിൽ മുഴുകി അയാൾ ഇരുന്നു. പിന്നൊരു നേർത്ത പുഞ്ചിരി അയാളുടെ ചുണ്ടിൽ തെളിഞ്ഞു."ആ അവളൊണ്ടാരുന്നപ്പം എന്നേലും ചെമ്പോ ചേനയോ കാച്ചിലോ ഒക്കെ നട്ടു വെക്കുവാരുന്നു.അതിന്റെടേൽ അവൾ എന്നോട് വിളിച്ചു പറയും.. അതെ നിങ്ങൾ ഒന്നും ചെയ്യണ്ട വെറുതെ എന്റട്ത് ഒന്ന് വന്നിരുന്നാൽ മതി. എന്നേലും എന്നോടൊന്നു മിണ്ടിയും പറഞ്ഞും ഇരുന്നാൽ മതിയെന്നേ.ഒറ്റക്ക് ഇരുന്നു ചെയ്യാൻ ഒരു ബുദ്ധിമുട്ട്.. .അങ്ങനെ പറഞ്ഞിട്ടും അവളെന്നെ ഒറ്റക്കാക്കിട്ടു ഒരു പോക്കങ്ങു പോയി "...ഒരു നെടുവീർപ്പോടെ അയാളത് പറഞ്ഞവസാനിപ്പിച്ചപ്പോൾ ഒന്നിലും കീഴടങ്ങാത്ത ആ മനുഷ്യന്റെ കണ്ണിൽ ഓർമകളുടെ ജലാശയം രൂപപ്പെടുന്നത് ഞാൻ കണ്ടു...
Thursday, 12 December 2019
Tuesday, 12 November 2019
അകലം കൂടും തോറും തമ്മിലുള്ള സ്നേഹം കൂടും എന്നല്ലേ.... പ്രവാസിയായ ഭർത്താവിനോടുള്ള സ്നേഹവും അയാളെ കാണുവാനുള്ള വെമ്പലും അവൾക്കു ദിനം പ്രതി കൂടുകയായിരുന്നു..ഓരോ ഫോൺ കോളിലും അവൾ അയാളെ എത്ര മാത്രം കാണുവാൻ ആഗ്രഹിക്കുന്നു എന്ന് തേങ്ങലോടെ അറിയിച്ചു കൊണ്ടേ ഇരുന്നു....അങ്ങനെ ഒരിക്കൽ സ്നേഹം അതിന്റെ പാരമ്യത്തിൽ എത്തി നിൽക്കുന്ന വേളയിൽ പ്രണയാതുരയായ അവൾ പറഞ്ഞു "എനിക്ക് കാണാൻ കൊതിയായിട് വയ്യടോ...ഓരോ നിമിഷവും ഞാൻ എങ്ങനൊക്കെയോ തള്ളി നീക്കുവാണ്..ഒന്ന് വേഗം വരുവോ "...ഫോണിന്റെ അങ്ങേ തലക്കൽ നിന്ന് പ്രത്യേകിച്ച് ഒരു മറുപടിയും കേക്കാഞ്ഞപ്പോൾ അവൾ ഓർത്തു പാവം അവളുടെ വാക്കുകളിൽ മനം നൊന്തു അയാൾ വിങ്ങുകയിരിക്കാം എന്ന്... പ്രണയത്തിന്റെ ഡോസ് കൂടി മധുരത്തോടെ അവൾ ചോദിച്ചു "എന്തെ ഒന്നും മിണ്ടാത്തെ??"...അപ്പോൾ വന്നു മറുപടി. "അല്ലടോ ഞാനീണ്ടല്ലോ കൊറേ നാൾക്കു ശേഷം ഒരു കിടിലൻ ഭേൽപുരി കഴിച്ചു.... അതിന്റെ രുചി നാവിനു പോകുന്നില്ല "...!!!!പിന്നെന്റെ സാറേ ചുറ്റുമുള്ളതൊന്നും കേക്കാൻ പാടില്ലാരുന്നു... വെടിക്കെട്ടും പഞ്ചവാദ്യവും ആരുന്നില്ലേ !!!!
Thursday, 31 October 2019
പ്രവാസിയായ ഭർത്താവിന് മനസ്സിനും കാതിനും കുളിർമ ആയിക്കോട്ടെ എന്ന് ഓർത്താണ് സ്നേഹനിധി ആയ ഒരു ഭാര്യ എന്ന നിലയിൽ ഫോണിലൂടെ അവൾ പാട്ടു പാടി കൊടുത്തിരുന്നത്... ഒന്ന് രണ്ടു ദിവസങ്ങൾ ഈ പതിവ് തുടർന്ന് പിന്നീട് പതുക്കെ മൂപ്പർക്ക് പാട്ട് കേക്കാനുള്ള താല്പര്യം കുറഞ്ഞു തുടങ്ങി. പിന്നെ പിന്നെ പതുക്കെ "ദൈവത്തെ ഓർത്തു പാടരുത്" എന്ന അപേക്ഷ ആയി..സങ്കടവും ദേഷ്യവും ഒക്കെ നിറച്ച ശബ്ദത്തിൽ അവൾ ചോദിച്ചു "അല്ല പ്രേമിച്ചോണ്ടിരുന്ന സമയത് നിങ്ങൾ എന്നോട് പാട് പാടിത്തരാൻ പറയത്തില്ലാരുന്നോ...അന്ന് എന്റെ ശബ്ദം തേനായിരുന്നു... ഇപ്പോൾ പുച്ഛം ല്ലേ "....ഉടൻ വന്നു ഭർത്താവിന്റെ മറുപടി "ടി അതുപിന്നെ... പരിശ്രമീച്ചീടുകിൽ എന്തിനെയും വശത്തിലാക്കാൻ കഴിവുള്ളവണ്ണം...എന്നല്ലേ..."....പിന്നീടുള്ള പുകിൽ ഒക്കെ ഊഹിക്കാവുന്നതല്ലേ ഉള്ളു
വാൽകഷ്ണം :പക്ഷെ അവൾ ഗാനമാധുരി നിർത്തിയില്ല... അയാളോടുള്ള പ്രതികാരമെന്നോണം അവൾ അത് തുടർന്നുകൊണ്ട് ഇരുന്നു
വാൽകഷ്ണം :പക്ഷെ അവൾ ഗാനമാധുരി നിർത്തിയില്ല... അയാളോടുള്ള പ്രതികാരമെന്നോണം അവൾ അത് തുടർന്നുകൊണ്ട് ഇരുന്നു
Friday, 13 September 2019
Life around
She was sittting beside me in the compartment.Draped in a white cotton saree spotting a big red bindi and a flower stoned nosepin. Her grey tresses waved by occasionaly.Fixing her eyes out the window panes she was lost in thoughts.Her wrinkled fingers quite often ran through her grey tress locks which was as white as snow....When the book vendor passed through and placed a pile of books before us, her eyes sparkled... My eyes hooked in Chetan Bhagat penned The Girl in Room 105,(as am in such a mood to flip through something silly as life mounts up with serious stuffs).With a sparkle in eyes she asked "Is it a Chetan Bhagat work"?She just took it and skimmed the blurb. Soon she asked the vendor for another copy.. I couldnt hold my wonder as i have never seen in my life an old woman "supposed" to read Bhagavt gita or Narayanneyam..passionately grabs a Chetan bhagat novel..As she was engrossed in the novel,a choclate vendor passed by,and with the same sparkle for Chetan bhagat she got a diary milk silk..(i too got one since i cant hold the heartbreaking sight of devouring choclates).She peeled the cover and devoured it heavenly with her wrinkled fingers... How my mind rejoiced at these pleasant sights of foreseeing a wrinkled me in her who deny to forsake the silliness and childishness..
Saturday, 13 July 2019
വളരെ വൈകിയാണ് ഏറെ ചർച്ചചെയ്യപ്പെട്ട കുമ്പളങ്ങി നൈറ്സ് എന്ന സിനിമ കാണുന്നത്. എത്രയോ നാളുകൾക്കു ശേഷമാണ് മനസറിഞ്ഞു കരഞ്ഞുപോയ ഒരു സിനിമ കാണുന്നത്...എത്രയോ നാളുകൾക്കു ശേഷമാണു കണ്ടു തീർന്നിട്ടും മനസ്സിൽ നിന്നും മായാതെ ഒരുപിടി കഥാപാത്രങ്ങളും അവരുടെ വികാര വിചാരങ്ങളും സ്ഥാനമുറപ്പ്പിക്കുന്നത്..അറത്തുമുറിച്ചു കാര്യങ്ങൾ നോക്കിയും,സ്ത്രീകൾക്ക് ആവശ്യത്തിന് സ്വാതന്ത്ര്യം കൊടുത്തും,സമൂഹത്തിൽ സ്റ്റാറ്റസ് കാത്തുസൂക്ഷിച്ചും കഴിയുന്ന ഷമ്മി മാരുടെ ഭ്രാന്തൻ ലോകത്തേക്കാൾ എത്ര മനോഹരമാണ് പലതന്തക് പിറന്ന... തീട്ടവ ഴിയുടെ ഓരത്തു...തേക്കാത്ത...പണികഴിയാത്ത ആ വീട്ടിൽ കഴിയുന്ന സ്നേഹത്തിനു മാത്രം വിലകല്പിക്കുന്ന നാലുപേരുടെ ലോകം...അവിടെ നമ്മൾ മെനഞ്ഞുണ്ടാക്കിയ സംസ്കാരത്തിന്റെ കപടത ഇല്ല.. പച്ചയായ കുറച്ചു മനുഷ്യരും...കറ ഇല്ലാത്ത അവരുടെ ജീവിതവും....ഖസാഖ് കഴിഞ്ഞാൽ ഒരുപക്ഷെ ഞാൻ ഏറ്റവും കൂടുതൽ കാണാൻ ആഗ്രഹിക്കുന്ന സ്ഥലം കുമ്പളങ്ങി ആണ്...ആ വീട് അവിടെ ഉണ്ടായിരുന്നെങ്കിൽ... അടിയും വഴക്കും പ്രണയവും സ്നേഹവും ഒക്കെ ആയി സജിയും കൂട്ടരും അവിടെ ഉണ്ടായിരുന്നെങ്കിൽ.....
Sunday, 16 June 2019
ഞാൻ എന്നെ നിന്നിൽ മറന്നുവെച്ചിട്ടുണ്ട്
നിന്റെ മച്ചിൻപുറങ്ങളിൽ എവിടെയോ... ഒരുപക്ഷെ എന്റെ
കണ്ണീർതുള്ളികൾ ഒരു തുലാവര്ഷ
പെയ്തു കണക്കെ നിന്നിൽ പെയ്തിറങ്ങും!!!
ഓർമ്മകൾ വല്ലാണ്ട് അരിച്ചു തുടങ്ങിയാൽ എന്റെ തേങ്ങലുകൾ നിന്റെ സിരകളെ
വലിച്ചുമുറുക്കും..
എന്റെ അട്ടഹാസങ്ങൾ നിന്റെ ചെവികളിൽ
പെരുമ്പറ കൊട്ടും...
ഞാൻ പാതി ആക്കിയ കവിത ശീലുകൾ
വാക്കുകൾ തേടി നിന്റെ ഹൃദയത്തിന്റെ
അടിത്തട്ടിൽ പരതി കളിക്കും
ത്രിസന്ധ്യയ്ക്ക് നമ്മൾ ഒരുമിച്ചു നനഞ്ഞ
മഴ തുള്ളികളെ കൈക്കുമ്പിളിൽ ആക്കി
നീ എനിക്ക് കാട്ടി തരും
രാത്രിയിൽ തണുത്തു മരവിക്കുമ്പോൾ
നമ്മൾ കണ്ടു മടുത്ത സ്വപ്നങ്ങളുടെ
ദ്രവിച്ച ഇഴകൾ കൊണ്ട് നീ
എനിക്കൊരു പുതപ്പു നെയ്തു തരും
മറവിയുടെ മാറാലക്കുരുക്കുകൾ
തീണ്ടാതെ നിന്റെ ഓർമകളിൽ
വിരലോടിച്ചു..ഞാൻ നിന്നിലെവിടെയോ
ഉണ്ടാകും..
ഒടുക്കം വിഴുങ്ങുന്ന അഗ്നിനാളങ്ങൾ
നമ്മുടെ പ്രണയത്തിന്റെ ചൂടിൽ
വെന്തു നീറും വരെ ......
നിന്റെ മച്ചിൻപുറങ്ങളിൽ എവിടെയോ... ഒരുപക്ഷെ എന്റെ
കണ്ണീർതുള്ളികൾ ഒരു തുലാവര്ഷ
പെയ്തു കണക്കെ നിന്നിൽ പെയ്തിറങ്ങും!!!
ഓർമ്മകൾ വല്ലാണ്ട് അരിച്ചു തുടങ്ങിയാൽ എന്റെ തേങ്ങലുകൾ നിന്റെ സിരകളെ
വലിച്ചുമുറുക്കും..
എന്റെ അട്ടഹാസങ്ങൾ നിന്റെ ചെവികളിൽ
പെരുമ്പറ കൊട്ടും...
ഞാൻ പാതി ആക്കിയ കവിത ശീലുകൾ
വാക്കുകൾ തേടി നിന്റെ ഹൃദയത്തിന്റെ
അടിത്തട്ടിൽ പരതി കളിക്കും
ത്രിസന്ധ്യയ്ക്ക് നമ്മൾ ഒരുമിച്ചു നനഞ്ഞ
മഴ തുള്ളികളെ കൈക്കുമ്പിളിൽ ആക്കി
നീ എനിക്ക് കാട്ടി തരും
രാത്രിയിൽ തണുത്തു മരവിക്കുമ്പോൾ
നമ്മൾ കണ്ടു മടുത്ത സ്വപ്നങ്ങളുടെ
ദ്രവിച്ച ഇഴകൾ കൊണ്ട് നീ
എനിക്കൊരു പുതപ്പു നെയ്തു തരും
മറവിയുടെ മാറാലക്കുരുക്കുകൾ
തീണ്ടാതെ നിന്റെ ഓർമകളിൽ
വിരലോടിച്ചു..ഞാൻ നിന്നിലെവിടെയോ
ഉണ്ടാകും..
ഒടുക്കം വിഴുങ്ങുന്ന അഗ്നിനാളങ്ങൾ
നമ്മുടെ പ്രണയത്തിന്റെ ചൂടിൽ
വെന്തു നീറും വരെ ......
Monday, 3 June 2019
നമുക്കിടയിൽ മൗനം പെയ്യുകയാണ്...
ഒരു തുള്ളിയിൽ തുടങ്ങി
പേമാരി ആയി
ചെവിത്തടങ്ങൾ പൊട്ടുന്ന
കണക്കെ ആർത്തിരമ്പി
മൗനം പെയ്യുന്നു !!!
കണ്മഷി പുരണ്ട എന്റെ കണ്ണീർതുള്ളി
എപ്പഴോ കവിൾത്തടം താണ്ടി
കൈത്തണ്ടയിൽ പതിച്ചു !
പിന്നെപ്പോഴോ തെളിനീർ പോൽ
നിന്റെ കണ്ണീർതുള്ളി ഒരു
ചുടു നിശ്വാസത്തോടൊപ്പം
എന്റെ ചുണ്ടിൽ...
മൗനം വന്യത വെടിയുന്നു !!!
ഒരു തുള്ളിയിൽ തുടങ്ങി
പേമാരി ആയി
ചെവിത്തടങ്ങൾ പൊട്ടുന്ന
കണക്കെ ആർത്തിരമ്പി
മൗനം പെയ്യുന്നു !!!
കണ്മഷി പുരണ്ട എന്റെ കണ്ണീർതുള്ളി
എപ്പഴോ കവിൾത്തടം താണ്ടി
കൈത്തണ്ടയിൽ പതിച്ചു !
പിന്നെപ്പോഴോ തെളിനീർ പോൽ
നിന്റെ കണ്ണീർതുള്ളി ഒരു
ചുടു നിശ്വാസത്തോടൊപ്പം
എന്റെ ചുണ്ടിൽ...
മൗനം വന്യത വെടിയുന്നു !!!
Friday, 31 May 2019
ചിലപ്പോൾ ചിന്തിക്കുന്നത്
വര്ഷങ്ങളായി അടുത്ത് പരിചയമുള്ള ഒരു സുഹൃത്ത് വിവാഹ ബന്ധം വേര്പെടുത്തുന്നു എന്ന് എന്നോട് പറഞ്ഞു. കേട്ടപ്പോൾ ഒരു നടുക്കം തോന്നി. വളരെ ബോൾഡ് ആയ ഒരു പെൺകുട്ടി.. എപ്പോഴും ഒരു പോസിറ്റീവ് വൈബ് ആണ് അവൾക്കു.ചിരിച്ചല്ലാതെ ആ കുട്ടിയെ ഞാൻ കണ്ടിട്ടില്ല. "എന്നെ ഒരു വേശ്യ ആയി മാത്രം കാണുന്ന ഒരാളുടെ കൂടെ ഞാൻ എന്തിനു ജീവിക്കണം" എന്നാരുന്നു അവളുടെ ചോദ്യം. "ഇത്രെയും നാൾ നീ എന്തിനാണ് സഹിച്ചു നിന്നത്" എന്ന് ഞാൻ ചോദിച്ചപ്പോൾ "എന്റച്ഛനും അമ്മേം ഒരുപാട് കഷ്ടപ്പെട്ട് ഇല്ലാത്ത കാശ് മുടക്കി ആണ് ന്നെ കല്യാണം കഴിപ്പിച്ചത് ..അതോർത്തു ഞാൻ സഹിച്ചു നിന്നതാടി..ഇനി വയ്യ".അതായിരുന്നു അവളുടെ മറുപടി..ആ മറുപടി എന്നെ കുറെ ചിന്തിപ്പിച്ചു.എത്രയോ പെൺകുട്ടികൾ ഈ ചിന്തയിൽ സ്വന്തം ജീവിതം ബലി കഴിക്കുന്നുണ്ടാകാം.ഇല്ലാത്ത കാശ് മുടക്കി..പണയം വെച്ചും...വിറ്റും..ആർഭാടങ്ങൾ ഒട്ടും കുറക്കാതെ നമ്മൾ കല്യാണ മാമാങ്കങ്ങൾ നടത്താറുണ്ട്.. ഇതിന്റെ പേരിൽ ഒരു ജീവിതം മുഴുവൻ എടുത്താലും തീരാത്ത കടങ്ങൾ പേറി കഴിയുന്നവരും ഉണ്ട്.കടങ്ങൾ തീരുന്നതിനേക്കാൾ വേഗത്തിൽ പലപ്പോഴും ബന്ധങ്ങൾ അവസാനിക്കാറുണ്ട് എന്നതാണ് വാസ്തവം .വിവാഹങ്ങൾ നടത്തുന്നത് വ്യക്തി പരമായ താല്പര്യങ്ങളാണ്. പക്ഷെ കൊക്കിലൊതുങ്ങുന്നതു മാത്രം കൊത്തി ശീലിക്കുവാൻ നമ്മൾ പഠിച്ചിട്ടില്ല ...വന്നു കൂടിയ ജനസാഗരത്തിന്റെയോ,ഇട്ടു മൂടിയ പൊന്നിന്റെയോ, മിന്നിത്തിളങ്ങിയ മണ്ഡപങ്ങളുടെയോ , പകിട്ടിലല്ല ബന്ധങ്ങളുടെ ആയുസ്സ് എന്ന് ബോധ്യമുണ്ടായിരുന്നെങ്കിൽ....
ചിലപ്പോൾ ചിന്തിക്കുന്നത്
വര്ഷങ്ങളായി അടുത്ത് പരിചയമുള്ള ഒരു സുഹൃത്ത് വിവാഹ ബന്ധം വേര്പെടുത്തുന്നു എന്ന് എന്നോട് പറഞ്ഞു. കേട്ടപ്പോൾ ഒരു നടുക്കം തോന്നി. വളരെ ബോൾഡ് ആയ ഒരു പെൺകുട്ടി.. എപ്പോഴും ഒരു പോസിറ്റീവ് വൈബ് ആണ് അവൾക്കു.ചിരിച്ചല്ലാതെ ആ കുട്ടിയെ ഞാൻ കണ്ടിട്ടില്ല. "എന്നെ ഒരു വേശ്യ ആയി മാത്രം കാണുന്ന ഒരാളുടെ കൂടെ ഞാൻ എന്തിനു ജീവിക്കണം" എന്നാരുന്നു അവളുടെ ചോദ്യം. "ഇത്രെയും നാൾ നീ എന്തിനാണ് സഹിച്ചു നിന്നത്" എന്ന് ഞാൻ ചോദിച്ചപ്പോൾ "എന്റച്ഛനും അമ്മേം ഒരുപാട് കഷ്ടപ്പെട്ട് ഇല്ലാത്ത കാശ് മുടക്കി ആണ് ന്നെ കല്യാണം കഴിപ്പിച്ചത് ..അതോർത്തു ഞാൻ സഹിച്ചു നിന്നതാടി..ഇനി വയ്യ".അതായിരുന്നു അവളുടെ മറുപടി..ആ മറുപടി എന്നെ കുറെ ചിന്തിപ്പിച്ചു.
എത്രയോ പെൺകുട്ടികൾ ഈ ചിന്തയിൽ സ്വന്തം ജീവിതം ബലി കഴിക്കുന്നുണ്ടാകാം.ഇല്ലാത്ത കാശ് മുടക്കി..പണയം വെച്ചും...വിറ്റും..ആർഭാടങ്ങൾ ഒട്ടും കുറക്കാതെ നമ്മൾ കല്യാണ മാമാങ്കങ്ങൾ നടത്താറുണ്ട്.. ഇതിന്റെ പേരിൽ ഒരു ജീവിതം മുഴുവൻ എടുത്താലും തീരാത്ത കടങ്ങൾ പേറി കഴിയുന്നവരും ഉണ്ട്.കടങ്ങൾ തീരുന്നതിനേക്കാൾ വേഗത്തിൽ പലപ്പോഴും ബന്ധങ്ങൾ അവസാനിക്കാറുണ്ട് എന്നതാണ് വാസ്തവം .വിവാഹങ്ങൾ നടത്തുന്നത് വ്യക്തി പരമായ താല്പര്യങ്ങളാണ്. പക്ഷെ കൊക്കിലൊതുങ്ങുന്നതു മാത്രം കൊത്തി ശീലിക്കുവാൻ നമ്മൾ പഠിച്ചിട്ടില്ല ...വന്നു കൂടിയ ജനസാഗരത്തിന്റെയോ,ഇട്ടു മൂടിയ പൊന്നിന്റെയോ, മിന്നിത്തിളങ്ങിയ മണ്ഡപങ്ങളുടെയോ , പകിട്ടിലല്ല ബന്ധങ്ങളുടെ ആയുസ്സ് എന്ന് ബോധ്യമുണ്ടായിരുന്നെങ്കിൽ....
എത്രയോ പെൺകുട്ടികൾ ഈ ചിന്തയിൽ സ്വന്തം ജീവിതം ബലി കഴിക്കുന്നുണ്ടാകാം.ഇല്ലാത്ത കാശ് മുടക്കി..പണയം വെച്ചും...വിറ്റും..ആർഭാടങ്ങൾ ഒട്ടും കുറക്കാതെ നമ്മൾ കല്യാണ മാമാങ്കങ്ങൾ നടത്താറുണ്ട്.. ഇതിന്റെ പേരിൽ ഒരു ജീവിതം മുഴുവൻ എടുത്താലും തീരാത്ത കടങ്ങൾ പേറി കഴിയുന്നവരും ഉണ്ട്.കടങ്ങൾ തീരുന്നതിനേക്കാൾ വേഗത്തിൽ പലപ്പോഴും ബന്ധങ്ങൾ അവസാനിക്കാറുണ്ട് എന്നതാണ് വാസ്തവം .വിവാഹങ്ങൾ നടത്തുന്നത് വ്യക്തി പരമായ താല്പര്യങ്ങളാണ്. പക്ഷെ കൊക്കിലൊതുങ്ങുന്നതു മാത്രം കൊത്തി ശീലിക്കുവാൻ നമ്മൾ പഠിച്ചിട്ടില്ല ...വന്നു കൂടിയ ജനസാഗരത്തിന്റെയോ,ഇട്ടു മൂടിയ പൊന്നിന്റെയോ, മിന്നിത്തിളങ്ങിയ മണ്ഡപങ്ങളുടെയോ , പകിട്ടിലല്ല ബന്ധങ്ങളുടെ ആയുസ്സ് എന്ന് ബോധ്യമുണ്ടായിരുന്നെങ്കിൽ....
Tuesday, 28 May 2019
അച്ഛൻ പുറത്തു പോയി തിരിച്ചെത്തിയാൽ "മുട്ടായി എന്ത്യേ."... എന്നാരുന്നു ആദ്യ ചോദ്യം... അച്ഛൻ തേച്ചുറപ്പിച്ച മുണ്ടും ഷർട്ടും ഇട്ടു പുറത്തിറങ്ങിയാൽ കയ്യിൽ മുട്ടായി കൊണ്ടേ തിരിച്ചു വരാവു.. പിന്നീട് അതൊരു അലിഖിത നിയമമായി മാറി.വർഷങ്ങൾ പിന്നിട്ടു..കല്യാണം കഴിഞ്ഞു മാറ്റങ്ങൾ ഉണ്ടായി...അച്ഛനോട് ചോദിച്ചു പഴകിയ ശീലം പിന്നീട് കെട്ടിയോനോട് ആയി എന്ന മാറ്റം!!! എങ്കിലും വീട്ടിൽ എത്തിയാൽ അച്ഛൻ പുറത്തു പോയി വരുമ്പോൾ കയ്യിൽ ഒരു നാരങ്ങാമുട്ടായി എങ്കിലും ഉണ്ടാകും ന്ന് ഉള്ളത് തീർച്ച ആണ്!!! അതിനുവേണ്ടി ഒരു ചെറിയ തർക്കം ഞാനും മനുവും തമ്മിൽ ഉണ്ടാകും എന്നതും ....അതിപ്പം വയസ്സ് 28 അല്ല...30 അല്ല... 50അല്ല...
Wednesday, 1 May 2019
When dreams bleed
When dreams bleed
The drops ooze out
Like the raindrops from
A broken ceiling
Wipe it with tears
Watch the crimson red
Fumes...But never burnes
Chokes you.. But never kills
When dreams bleed.....
Next time wipe with tears!!!
The drops ooze out
Like the raindrops from
A broken ceiling
Wipe it with tears
Watch the crimson red
Fumes...But never burnes
Chokes you.. But never kills
When dreams bleed.....
Next time wipe with tears!!!
Wednesday, 27 March 2019
പ്രണാമം
അഷിത എനിക്ക് പ്രിയപ്പെട്ട കഥാകാരി അല്ല.. പിന്നെ അവരെ സ്നേഹിച്ചു തുടങ്ങിയത് അവരുടെ ഹൈക്കു കവിതകളിൽ കൂടിയാണ്...2 ഓ 3ഓ വരികളിൽ, വാക്കുകളിൽ... ഇത്രേയധികം ഭാവങ്ങൾ ആഴത്തിൽ കുടികൊള്ളുന്നു എന്ന് അവർ മനസിലാക്കി തന്നു... ആ വരികളിൽ ഞാൻ പറയാനാഗ്രഹിച്ചതൊക്കെ ഇല്ലേ എന്ന് ചിന്തിപ്പിച്ചു...നിങ്ങളുടെ വാക്കുകളിൽ സ്ഫുരിക്കുവാൻ ഇനിയും ഞാൻ ബാക്കി നിൽക്കെ നിങ്ങൾ യാത്ര പറഞ്ഞല്ലോ !!!
Saturday, 23 March 2019
'അമ്മ
'അമ്മ :24 മണിക്കൂറും ഫോണേലും കുത്തി...പാടി കളിച്ചു നടക്കടി... ഇവിടെ ബാക്കിയുള്ളൊരു അടുക്കളയിൽ കഷ്ടപെടാ.... ഒന്ന് കേറി പാത്രം കഴുകി താടി..ന്റെ കൈ വേദനിച്ചിട്ട് മേല....
മോള് :ഓഓഓഓ അമ്മെ വരുന്നു......
(ഒരു 3 പാത്രം കഴുകി കഴിയുമ്പോൾ )
'
അമ്മ :ആ ഇനിം കൊച്ചു മാറിക്കോടി ...ഞാൻ കഴുകിക്കോളാം..... വേദന പോയി 😊
മോള് :ഓഓഓഓ അമ്മെ വരുന്നു......
(ഒരു 3 പാത്രം കഴുകി കഴിയുമ്പോൾ )
'
അമ്മ :ആ ഇനിം കൊച്ചു മാറിക്കോടി ...ഞാൻ കഴുകിക്കോളാം..... വേദന പോയി 😊
Wednesday, 13 February 2019
അങ്ങനെ ഒരു പ്രണയദിനത്തിൽ !!!!
പ്രണയത്തിന് ഒരു ദിനത്തിന്റെ ആവശ്യമില്ല...!!!വാലൻന്റൈൻ 'സ് ഡേ എന്ന ഓമനപ്പേരിൽ അറിയപ്പെടുന്നത് പ്രണയിതാക്കൾക്കുള്ള ദിനവുമല്ല !!!പക്ഷെ വികാരങ്ങൾ എന്നും പ്രിയപെട്ടതല്ലേ...'പ്രണയം ' ആകുമ്പോൾ കുറച്ചേറെ.....നമ്മുടെ ഒക്കെ ഈ തിരക്കുപിടിച്ച നെട്ടോട്ടങ്ങൾക്കു ഇടയിൽ പലപ്പോഴും നമ്മൾ മറന്നുപോകുന്ന വികാരം!!!...കാലക്രെമേണ വീര്യം കുറയും എന്ന് വിധി എഴുതപെട്ട വികാരം !!!ജീവനെടുക്കുകയും കൊടുക്കുകയും ചെയ്‌ത വികാരം !!!അറിഞ്ഞോ അറിയാതെയോ നമ്മൾ മനസ്സിൽ കാത്തുസൂക്ഷിക്കുന്ന വികാരം !!! സ്വകാര്യ നിമിഷങ്ങളെ സുഖമുള്ള നൊമ്പരങ്ങളാക്കി മാറ്റിയ വികാരം !!!ചിലർക്കെങ്കിലും 'കോപ്പ് ' ആയ വികാരം !!! നിർവചിക്കാൻ എത്ര ശ്രെമിച്ചിട്ടും കഴിയാതെ പോയിട്ടും വീണ്ടും വീണ്ടും പാഴ് ശ്രെമങ്ങൾ തുടർന്നുകൊണ്ട് പോകുകയാണ്...!!!അത്തരമൊരു വികാരത്തെ അതിന്റെ എല്ലാ കാല്പനിക ഭംഗിയോടും കൂടി ഒരു ദിനത്തിൽ ആവാഹിച്ചെടുക്കാൻ ശ്രെമിക്കുമ്പോൾ നമുക്കൊക്കെ എത്ര കണ്ട് പ്രായോഗിക വാദികൾ ചമയാൻ സാധിക്കും !!!പ്രണയം എന്ന മനോഹരമായ വികാരത്തെ അതിന്റെ എല്ലാ തീവ്രതയോടും കൂടി ഉണർത്തുവാൻ നമുക്ക് സാധിക്കട്ടെ !!!പ്രണയം നിറയട്ടെ !!!കാമുകിയോടോ കാമുകനോടോ മാത്രമല്ല ജീവിതത്തോടും !!!സകല ചരാചരങ്ങളോടും!!!
Monday, 11 February 2019
Right from my childhood days I was always exited when my mother went for school tours..I can still recollect the little me waiting eagerly for her arrival...I used to snatch her bags as soon as she step home ..Was sure the bag contained something which could light me up...Days passed...time flew....But I remain the same..old curious brat waiting for my mother 's bag after the tour....and still whatever stuff she has for me brightens me like anything ....
Friday, 1 February 2019
ജീവിതം എന്തൊരു കോമാളിത്തരമാണ് എന്ന് ഇരുന്നു ചിന്തിക്കുക ആയിരുന്നു കുറച്ചു നേരം ....ശാസിക്കുകയും, കളിയാക്കുകയും,ഉപദേശിക്കുകയും പിന്നെ എപ്പോഴോ എന്തൊക്കെയോ ഞാൻ പഠിപ്പിക്കുകയും ചെയ്‌ത ഒരു 19 വയസ്സുകാരൻ, ബൈക്കിന്റെ അമിതവേഗതയിൽ മരണപ്പെട്ടു എന്ന് ഒരു പൂർവ വിദ്യാർഥി അറിയിച്ചപ്പോൾ, ആദ്യം നിസ്സംഗത ആയിരുന്നു....പിന്നീട് ഓർമയിൽ നിന്നും അവന്റെ മുഖം ചികഞ്ഞെടുത്തു...സിദ്ധാർഥ് !!!പക്ഷെ അവന്റെ മുഖത്തോടൊപ്പം എന്റെ മനസ്സിലേക്കു ഓടി വന്നത് അവന്റെ അച്ഛന്റെ മുഖം കൂടായിരുന്നു...."മിസ്സെ അവൻ നന്നായി പഠിക്കുമായിരുന്നു...അവനെ ശെരിക്കും ശ്രദ്ധിക്കണം...ഇപ്പം ഉഴപ്പാണ് "..അവനെ കലോത്സവത്തിന് കൊണ്ടുപോകണം ...നന്നായി വരയ്ക്കാൻ കഴിവുള്ള കുട്ടിയാണ് "....ആഴ്ചയിൽ ഒരിക്കൽ എന്നപോലെ ആ മനുഷ്യൻ സ്കൂളിലെത്തി ഈ സ്ഥിരം പല്ലവി ആവർത്തിക്കാറുണ്ടായിരുന്നു ....അയാളുടെ ശബ്ദത്തിൽ മകനോടുള്ള വാത്സല്യവും, അതിലപ്പുറം അവന്റെ ഭാവിയെക്കുറിച്ചുള്ള ഉത്കണ്ഠയുമായിരുന്നു നിഴലിച്ചത്...ഇന്ന് രാത്രി അവന്റെ മരണ വിവരം തന്ന നിസ്സംഗത, പൊട്ടിക്കരച്ചിലിലേക്കും...ഹൃദയം നുറുങ്ങുന്ന വേദനയിലേക്കും .,ജീവിതമെന്ന കോമാളിത്തരത്തെ പറ്റി തീവ്രമായി എന്നെ ചിന്തിപ്പിച്ചതും ആ അച്ഛന്റെ ഇപ്പോഴത്തെ അവസ്ഥ വെറുതെ ഒന്ന് സങ്കല്പിച്ചു നോക്കിയത് കൊണ്ട് മാത്രമാണ് !!!അയാൾ കരയുന്നുണ്ടാകാം.. അപ്പോഴും തന്റെ മകനെക്കുറിച്ചുള്ള ഉത്കണ്ഠകൾ സർവേശ്വരന്റെ കൈകളിൽ ഏല്പിച്ചുകൊണ്ട് !!!
Tuesday, 29 January 2019
നിന്നെ ഓർക്കുമ്പോൾ !!!
നീ തന്ന ചുംബനങ്ങളത്രെയും
രാത്രിയുടെ പടിവാതിൽ തുറന്നു
ഉറക്കമറ്റ എന്റെ പക്കൽ എത്തും..
നമ്മുടെ പ്രണയത്തിന്റെ....പ്രണയ കലഹത്തിന്റെ...കഥ ചുരുളുകൾ
മെല്ലെ അഴിക്കും...
ഓരോന്നോരോന്നായി എന്റെ
കാതിൽ പറയും..
നിന്റെ ഗന്ധം തങ്ങി നിൽക്കുന്ന
ചുവരുകൾക്കുള്ളിൽ
നീ ബാക്കി വെച്ച ഓർമകളുടെ ചൂടിൽ
ഞാനവയൊക്കെയും കേട്ടുകൊണ്ട് കിടക്കും
അടിവയർ പിളർന്ന് ഒഴുകുന്ന
രക്തസ്രാവത്തിന്റെ നൊമ്പരം
നിന്റെ കൈചൂടിനായി ആർത്തു കരയും
അപ്പോഴൊക്കെയും ആരോ പറഞ്ഞുവെച്ച വരികൾ എന്റെ മനസ്സ് മന്ത്രിക്കും
"നിനക്കൊരല്പം നിന്നെ ബാക്കി വെച്ചിട്ട് പോകാമായിരുന്നു"!!!
കാർത്തിക
രാത്രിയുടെ പടിവാതിൽ തുറന്നു
ഉറക്കമറ്റ എന്റെ പക്കൽ എത്തും..
നമ്മുടെ പ്രണയത്തിന്റെ....പ്രണയ കലഹത്തിന്റെ...കഥ ചുരുളുകൾ
മെല്ലെ അഴിക്കും...
ഓരോന്നോരോന്നായി എന്റെ
കാതിൽ പറയും..
നിന്റെ ഗന്ധം തങ്ങി നിൽക്കുന്ന
ചുവരുകൾക്കുള്ളിൽ
നീ ബാക്കി വെച്ച ഓർമകളുടെ ചൂടിൽ
ഞാനവയൊക്കെയും കേട്ടുകൊണ്ട് കിടക്കും
അടിവയർ പിളർന്ന് ഒഴുകുന്ന
രക്തസ്രാവത്തിന്റെ നൊമ്പരം
നിന്റെ കൈചൂടിനായി ആർത്തു കരയും
അപ്പോഴൊക്കെയും ആരോ പറഞ്ഞുവെച്ച വരികൾ എന്റെ മനസ്സ് മന്ത്രിക്കും
"നിനക്കൊരല്പം നിന്നെ ബാക്കി വെച്ചിട്ട് പോകാമായിരുന്നു"!!!
കാർത്തിക
Sunday, 27 January 2019
ജല്പനങ്ങൾ
"അയാളിപ്പഴും വിളിക്കാറുണ്ടോ "???
"ഇല്ലല്ലോ "
"അതെന്താ "?
"വിളിക്കുന്നില്ല അതന്നെ "
"അപ്പോൾ ഇപ്പഴും അയാളെ ഇഷ്ടമാ "??
"വെറുപ്പില്ല "...
"ഓഹ് എന്നാപ്പിന്നെ അയാൾടെ കൂടെ പൊക്കോ ".!!! (പുച്ഛ ഭാവം )
"ഹഹ !!!അതെങ്ങനെ പറ്റും??അയാൾ ദ്രവിച്ചു പോയിരിക്കുന്നു..പക്ഷെ നീ എന്റെ ആഴങ്ങളിൽ വേരിറക്കി...പടർന്ന് പന്തലിച്ചു ഒരു വടവൃക്ഷമായി മാറി...ഇനിയൊരു മോചനം അസാധ്യം സഖാവേ"........
കാർത്തിക
"ഇല്ലല്ലോ "
"അതെന്താ "?
"വിളിക്കുന്നില്ല അതന്നെ "
"അപ്പോൾ ഇപ്പഴും അയാളെ ഇഷ്ടമാ "??
"വെറുപ്പില്ല "...
"ഓഹ് എന്നാപ്പിന്നെ അയാൾടെ കൂടെ പൊക്കോ ".!!! (പുച്ഛ ഭാവം )
"ഹഹ !!!അതെങ്ങനെ പറ്റും??അയാൾ ദ്രവിച്ചു പോയിരിക്കുന്നു..പക്ഷെ നീ എന്റെ ആഴങ്ങളിൽ വേരിറക്കി...പടർന്ന് പന്തലിച്ചു ഒരു വടവൃക്ഷമായി മാറി...ഇനിയൊരു മോചനം അസാധ്യം സഖാവേ"........
കാർത്തിക
Monday, 21 January 2019
I Am That Woman !!!!
I am that woman who may sit idly
For hours..with a mind blank as an unwritten white sheet ..
I am that woman who daydreams Of an old favourite song..
And Of his intoxicating kisses....
I am that woman who mess up her room
With those sweat tinged clothes.
Unmade bed ...
Scattered books and coffee stained mugs..
I am that woman who reads over a page
Of that favourite novel over and over and over ......
I am that woman who grins at his rebukes
And weeps at his love !!!!
I am that woman who sobs like a child
When she misses her mother !!
I am that woman who is rich with paradoxes...confusions and uncertanities!!!
karthika
For hours..with a mind blank as an unwritten white sheet ..
I am that woman who daydreams Of an old favourite song..
And Of his intoxicating kisses....
I am that woman who mess up her room
With those sweat tinged clothes.
Unmade bed ...
Scattered books and coffee stained mugs..
I am that woman who reads over a page
Of that favourite novel over and over and over ......
I am that woman who grins at his rebukes
And weeps at his love !!!!
I am that woman who sobs like a child
When she misses her mother !!
I am that woman who is rich with paradoxes...confusions and uncertanities!!!
karthika
Wednesday, 2 January 2019
എനിക്ക് പറയാനുള്ളത് !!!
ഇന്നായിരിക്കും ഒരുപക്ഷെ കേരളത്തിലെ ന്യൂസ് ചാനലുകൾക്കു ഏറ്റം റേറ്റിംഗ് കിട്ടിയ ദിവസം.. ഇത്ര മാസ്സ് ആയ ഒരു പുതുവർഷ തുടക്കം മുന്പുണ്ടായിട്ടില്ലലോ... ഗൂഢാലോചന വഴിയോ നേരായ ആലോചന വഴിയോ എങ്ങനെയോ രണ്ടു സ്ത്രീകൾ മല ചവുട്ടി..( അവർ അവിടെ ബോംബ് ഇട്ടില്ല...അശ്ലീലങ്ങൾ കാണിച്ചില്ല..പിന്നെ നടന്നത് ആചാര ലംഘനമാണ്..ഇതിനു മുൻപും ഒരു ആചാര ലംഘന കഥ ഉണ്ട്.അത് പറയാനുള്ളത് ഒരു മലയര വിഭാഗത്തിനാണ്...പിന്നെ ദളിത് സമൂഹത്തെ നമ്മുടെ ബ്രാഹ്മണ്യ സമൂഹത്തിനു മനുഷ്യരായിട്ടു പോലും കാണാൻ ബുദ്ധിമുട്ടാ പിന്നാ അവരുടെ ആചാരങ്ങൾ !!!) അവർ വിശ്വാസികളോ അവിശ്വാസികളോ ആകാം (സ്ത്രീകൾ ആയതുകൊണ്ടാണ് ഈ ചോദ്യം പ്രസക്തമായത് )ഇതിൽ രാഷ്ട്രീയ മുതലെടുപ്പുകൾ നടന്നിരിക്കാം..നാറിയ കളികൾ നമ്മടെ ഏമാന്മാർ കളിച്ചിട്ടും ഉണ്ടാകാം (രാഷ്ട്രീയം ആയതുകൊണ്ട് അതിൽ പുതുമ ഇല്ലലോ ).ഇതൊന്നുമല്ല സത്യത്തിൽ എന്നെ ചിന്തിപ്പിച്ചത്.ഇന്ന് ന്യൂസ് ചാനലുകളിൽ കണ്ട സിനിമാറ്റിക് പ്രക്ഷോഭങ്ങളാണ്..കേരളീയർ ഏത് അർത്ഥത്തിലാണ് 100 ശതമാനം സാക്ഷരത കൈവരിച്ചു എന്നഹങ്കരിക്കുന്നത് ??ദൈവത്തിന്റെ സ്വന്തം നാടെന്നു എങ്ങും കൊട്ടിഘോഷിക്കുന്ന നമ്മൾ എങ്ങനെയാണു ഈ ദൈവ സങ്കല്പത്തെ മനസിലാക്കിയിരിക്കുന്നത് ?? ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളെയും മതത്തിന്റെ പേരിൽ കാണിച്ചു കൂട്ടുന്ന വിവരക്കേടുകൾക്ക് നമ്മൾ ആക്ഷേപിക്കാറുണ്ട്.അതിൽ നിന്നും എന്ത് വ്യത്യസ്തത ആണ് കേരളത്തിനുള്ളത് ?? മത ഭ്രാന്തും ജാതി ഭ്രാന്തും തന്നെയാണ് നമ്മളെയും ഭരിക്കുന്നത്...നാട്ടുകാരെ കൊന്നും നാട് തീയിട്ടിട്ടാണേലും ഞാൻ എന്റെ ദൈവത്തെ കാക്കും എന്ന് പറയുന്ന മതത്തിന്റെ മദം പൊട്ടിയ അധഃപതിച്ച സമൂഹം തന്നെ ആണ് കേരളം... ദശാബ്ദങ്ങൾക്കു മുൻപ് മഹാകവി പാടിയത് വീണ്ടും വീണ്ടും പ്രതിധ്വനിക്കുന്നു "അടുത്ത് നിൽപ്പോരനുജനെ കാണാൻ അക്ഷികളില്ലാത്തോൻ അരൂപൻ ഈശ്വരൻ അദൃശ്യനായാൽ അതിലെന്താശ്ചര്യം "
കാർത്തിക
കാർത്തിക
Subscribe to:
Posts (Atom)