കുറച്ചു ദിവസം വീട്ടിൽ നിക്കാൻ വേണ്ടി കോഴിക്കോട് നിന്നും അതിരാവിലെ ഉള്ള(6 മണി ആണ് എന്റെ അതിരാവിലെ 5 മണി ബ്രഹ്മ മുഹൂർത്തവും ) ജനശാത്ബ്ദി ക്ക് കയറി ഞാൻ കോട്ടയം എത്തി .ബസ് സ്റ്റാൻഡിലേക്ക് നടക്കാനുള്ള മടി കാരണം റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ് സ്റ്റാൻഡിലേക് ഓട്ടോക്ക് പോകാം എന്ന് കരുതി..പേഴ്സ് എടുത്തു നോക്കിയപ്പോൾ ചില്ലറ ഇല്ല 500ന്റെ ഒരു ഒറ്റനൊട്ട് മാത്രം. (ഞാൻ ചില്ലറക്കാരി അല്ല എന്ന് ഒരു ധ്വനി കൂടി വായിക്കുമ്പോൾ എടുക്കുക ).ഓട്ടോക്ക് പോകാനുള്ള മോഹം ഉപേക്ഷിച്ചാലോ എന്ന് ഓർത്തെങ്കിലും ക്ഷീണവും മടിയും സമ്മതിച്ചില്ല. ചേട്ടന്മാരുടെ ഒക്കെ നാക്കിനു നല്ല മൂർച്ച ആണെന്ന് അറിയാവുന്നതുകൊണ്ടും, ഈ യാത്രക്കോടുവിൽ ക്ഷീണം കാരണം ഒരു അങ്കത്തിനു ബാല്യം ഇല്ലാത്തതു കൊണ്ടും എന്റെ ചില്ലറ പ്രശ്നം ഞാൻ അവരെ അറിയിച്ചു. വിചാരിച്ച പോലെ എല്ലാവരും എന്നെ അവഗണിച്ചു.. ഓട്ടോ ചേട്ടന്മാരാൽ തിരസ്കരിക്കപ്പെട്ട ഞാൻ രണ്ടും കല്പിച്ചു സ്റ്റാൻഡിലേക്ക് നടക്കാം എന്ന് തീരുമാനിച്ചു. അങ്ങനെ റോഡിൽ ഇറങ്ങിയപ്പോൾ ഒരു ഓട്ടോ എന്റടുത്തു സ്ലോ ആക്കി..കയറിക്കോളൂ എന്ന അർത്ഥത്തിൽ ഡ്രൈവർ നോക്കിയപ്പോൾ തന്നെ പ്രതീക്ഷകളൊന്നും കൊടുക്കാതെ ഞാൻ എന്റെ ചില്ലറ പ്രശ്നം പറഞ്ഞു."സാരമില്ല കൊച്ചു കേറിക്കോ" എന്ന് അയാൾ ഒടുവിൽ പറഞ്ഞു.കേട്ട പാതി കേക്കാത്ത പാതി ഞാൻ എന്റെ ഭാണ്ടക്കെട്ടും വലിച്ചു ഓട്ടോയിൽ കയറ്റി ഇരുന്നു.ഒരു ദീർഘ ശ്വാസം ഒക്കെ വിട്ടു ഫോണും നോക്കി ഞാൻ അങ്ങനെ ഇരിക്കുമ്പോൾ, "കൊച്ചിന്റെ വീട് എവിടാ" എന്നൊരു ചോദ്യം... പറയണോ വേണ്ടയോ എന്നൊരു സങ്കോചം തോന്നി എങ്കിലും ഒടുവിൽ പറയാൻ തന്നെ തീരുമാനിച്ചു. "പത്തനാട് ആണ്". "ആണോ.. ഞാൻ നെടുംകുന്നം ആ കേട്ടോ... ന്റെ മോൾക്കേ ഒരു ചെറിയ സർജറി ആവശ്യമുണ്ട് അതിനു വേണ്ടി ഞാൻ ഇപ്പം മെഡിക്കൽ കോളേജിൽ വന്നേക്കുവാ.. ഇപ്പം ഇവിടെ അടുത്താ താമസിക്കുന്നെ.. രണ്ട് മൂന്ന് ലക്ഷം വേണ്ടി വരും ആശുപത്രി ചെലവ്.."എത്രയോ നാളുകകളുടെ പരിചയമുള്ള ഒരാളോട് വർത്തമാനം പറയുന്നത് പോലെ അയാൾ പറഞ്ഞു കൊണ്ടേ ഇരുന്നു.. ഞാൻ എല്ലാം ഒരു മൂളിച്ചയിൽ ഒതുക്കി കേട്ടിരുന്നു. അങ്ങനെ സ്റ്റാൻഡിൽ എത്തി. ഓട്ടോയിൽ നിന്നിറങ്ങി കയ്യിൽ ഉണ്ടായിരുന്ന 500 ന്റെ നോട്ട് അയാൾക്ക് കൊടുത്തു. ബാക്കി ഇപ്പോൾ തരും എന്ന പ്രതീക്ഷയിൽ ഞാൻ നിക്കുമ്പോൾ അയാൾ ആ നോട്ട് വാങ്ങി ഏതോ കടയിലേക്ക് നടന്നു.കൗണ്ടറിൽ ഇരിക്കുന്ന ആളോട് ചോദിച്ചിട്ട് അയാൾ ആ കടക്കുള്ളിലൂടെ ഉള്ള ഏതോ വഴിയിലൂടെ പോകുന്നത് കണ്ടു. കുറച്ചു നേരം കഴിഞ്ഞിട്ടും അയാളെ കാണുന്നില്ല.എന്റെ നെഞ്ചിടുപ്പ് ഒന്ന് കൂടി. അയാൾ ആ വഴി എങ്ങോട്ടേലും മുങ്ങിയോ... "എങ്ങനേലും നടന്നു വന്നാൽ മതിയാരുന്നു.. എന്ത് മണ്ടത്തരം ആണ് ഞാൻ കാട്ടി കൂട്ടിയത്.."ഇതിനിടയിൽ അയാൾ പറഞ്ഞ കഥയും എന്റെ മനസ്സിൽ കൂടി വന്നു.. "കാശിനു ആവശ്യമുള്ള മനുഷ്യൻ ആണ്.. കിട്ടിയത് കൊണ്ട് പോയി കാണുമോ "..ആകെ പരിഭ്രമിച്ചു കൊണ്ട് ഞാൻ ആ ഓട്ടോക്ക് അടുത്ത് തന്നെ നിന്നു.. പരിഭ്രമത്തിനിടയിലും ഓട്ടോ നമ്പർ ഞാൻ കുറിച്ചെടുത്തു."അങ്ങനെ അയാൾ എന്നെ പറ്റിക്കണ്ട..പോലീസിൽ അറിയിച്ചിട്ടു തന്നെ ബാക്കി കാര്യം. അത്രയും നേരം ഉണ്ടായിരുന്ന ക്ഷീണം പമ്പ കടന്നു.ദേഷ്യവും സങ്കടവും പുകഞ്ഞു കത്തി നിക്കുന്ന നേരം പെട്ടന്ന് സ്റ്റാൻഡിനുള്ളിൽ നിന്നും ആരോ എന്നെ കൈ കാട്ടി വിളിക്കുന്നു. അത്രയും നേരം ഞാൻ പ്രാകി കൊണ്ടിരുന്ന ഓട്ടോക്കാരൻ കയ്യിൽ കുറച്ചു നോട്ടുകളുമായി എന്റെ അടുത്തേക്ക് വരുന്നു." അറിയാവുന്ന കടകളിൽ ഒന്നും ചോയ്ച്ചിട്ട് ചില്ലറ ഇല്ലാരുന്നു മോളെ.. പിന്നെ ചമ്പക്കരെടെ കണ്ടക്ടരോട് ചോയ്യിച്ചു വാങ്ങി".ഞാൻ ഒരു നിമിഷം കൊണ്ട് കാറ്റു പോയ ബലൂണ് പോലെ ആയി. ചമ്മലോ ആശ്വാസമോ അങ്ങനെ എന്തൊക്കെയോ കൂടി കലർന്ന മിശ്രിത ഭാവം.. "അയ്യോ ആണോ ചേട്ടാ... എത്ര ആയി?" ഒരു ഭാവവും കാട്ടാതെ ഞാൻ ചോദിച്ചു "മുപ്പതു "..അയാൾ മറുപടിയും തന്നു. ഞാൻ കാശ് എണ്ണി നോക്കി അൻപതു രൂപ അയാളുടെ കയ്യിലേൽപ്പിച്ചു കൊണ്ട് പറഞ്ഞു "ഇരിക്കട്ടെ.. ഇത്രേം ഓടിയില്ലേ ".. ഒരു ഇരുപതു രൂപയ്ക്കു അയാളുടെ പ്രാരാബ്ധതയിൽ ഒരു വ്യത്യാസവും വരുത്താനില്ല എങ്കിൽ പോലും എന്റെ ചിന്തകളുടെ ദുർഗന്ധം മറക്കുവാൻ ഞാൻ കണ്ടെത്തിയ മാർഗം ആയിരുന്നു.. ഒരു നല്ല ചിരി സമ്മാനിച്ചു അയാൾ അതും വാങ്ങി പോയി...മനുഷ്യരിൽ കൂടുതൽ വിശ്വാസവും... സ്വയം ഒരുപാടു മാറാൻ ഉണ്ട് എന്ന തിരിച്ചറിവുമായി ഞാൻ ബസ് കയറി...
Wednesday, 30 December 2020
Tuesday, 22 December 2020
പ്രണാമം 🌹❤
ആദ്യമായി സ്കൂൾ കലോത്സവത്തിന് അമ്മയുടെ നിർബന്ധത്തിനാണു സ്റ്റേജിൽ കയറിയത് .സംഗീതവുമായി പുല ബന്ധം പോലും പുലർത്താത്ത ഞാൻ മലയാള പദ്യ പാരായണത്തിന് ചേർന്നു..സുഗത കുമാരിയുടെ കുറിഞ്ഞിപൂക്കൾ എന്ന കവിത സമാഹാരത്തിലെ ഒരു "പാട്ടു പിന്നെയും " എന്ന കവിത ഞാൻ ആദ്യമായി സ്റ്റേജിൽ കയറി ചൊല്ലി.. കവിതയുടെ വരികളുടെ അർത്ഥമോ ആത്മാവോ ഒന്നും എന്റെ പാരായണത്തിൽ ഉണ്ടായിരുന്നില്ല..ആദ്യമായ് ആ പേര് ഞാൻ കൂടുതൽ അറിയുന്നത് അപ്പോഴാണ്.. പിന്നെ ഉള്ള കലോത്സവങ്ങളിലും എങ്ങനെയോ സുഗത കുമാരി യുടെ കവിതകൾ തന്നെ ഞാൻ തിരഞ്ഞെടുത്തു.. അമ്പലമണി യിലെ "കൃഷ്ണ നീ എന്നെ അറിയില്ല.".. "രാത്രിമഴ..".ഒന്നും തന്നെ കവിത യുടെ ആത്മാവ് അറിഞ്ഞായിരുന്നില്ല.. പിന്നീട് സാഹിത്യം അത്രമേൽ ജീവനോട് ചേർന്നു നിൽക്കുന്നു എന്ന് ബോധ്യം തോന്ന്യതിനു ശേഷമാണു സുഗത കുമാരി എന്ന കവയ്ത്രിയും അവരുടെ വരികളും എത്ര സമ്പന്നമാണ് എന്ന് തിരിച്ചറിഞ്ഞത്.. വരികളിലെവിടെ ഒക്കെയോ എന്റെ അംശംങ്ങളും ഉണ്ടെന്നു അറിഞ്ഞത്...ഞാൻ നീതി പുലർത്താഞ്ഞ ചിറകൊടിഞ്ഞ കാട്ടുപക്ഷിയുടെ സംഗീതത്തനോട്.. നിർത്താതെ കേണും പിറു പിറുത്തും പെയ്ത രാത്രി മഴയോട്..മാപ്പ് ചോദിച്ചു പോകുന്നത്...ഇനിയും ഒരു വട്ടം കൂടി ചൊല്ലിയാൽ കണ്ണീരിന്റെ അകമ്പടിയോടെ അല്ലാതെ, ഇടറുന്ന ശബ്ദത്തോടല്ലാതെ സാധ്യമല്ല എന്ന് അറിഞ്ഞത്.. 🙏🌹
"വെട്ടിയ കുറ്റിമേല്‍ ചാഞ്ഞിരുന്നാര്‍ദ്രമായ്
ഒറ്റചിറകിന്റെ താളമോടെ
ഒരുപാട്ട് വീണ്ടും തെളിഞ്ഞു പാടുന്നിതാ
ചിറകൊടിഞ്ഞുള്ളോരീ കാട്ടുപക്ഷി".
Friday, 11 December 2020
The Green Mile
Ever since i watched 'Cast away', i turned out to be a die hard fan of Tom Hanks.. It drove me to watch his Oscar winning 'Forrest Gump'.. Not to say more, i fall for his superb acting skill like never before.... That made me to search for more of his movies. I landed upon 'The Green Mile' which is an adaptation of Stephen King's novel of the same name. As usual,Tom Hanks as Paul amused me with his composed and subtle way of realistic acting. But what awaited me was something more. An unbelievable performance by Michael Clarke Duncan. His John Coffey made me cry like my heart out.I swear i never before felt so heart broken after watching a movie. The heart wrenching trial scenes lingered in me for days and made me sleepless. Coffey and his words got stuck in my head, and i was damn helpless to get rid of him. A whole night of incessent crying got me a severe head ache too.Everytime i close my eyes Coffey comes before me with his gigantic body and sobbing face, keep reminding me of a mean world around and the helpless puppets we are!!!How the world pays off goodness is a serious question to think on..Its quite difficult for you to live in this world if you feel for others...." You will get tired.. Dog tired."..Coffey there are people who felt for you.. Cried for you.. Loved you.. Hope it made you better❤
Thursday, 10 December 2020
December❤
What is December to me?? Not just a month as any other. She holds myriad of emotions entangled together.. An end and beginning.Her pleasant days contain warmth of memories and damp nights hum tunes of carol songs. .She bids bye to a weary teary period and all set to sow seeds of hope for an upcomming season of life . Both of us mithu and me owe her for bringing us to this world.... Death has left its footprints imprinted in her soul.Unapologetically she snatched away pieces of my heart.However, there is always a part of me embraces her for some inexplicable magic she chants secretly to me....
Wednesday, 26 August 2020
വസന്തം
അയാൾ മെല്ലെ വാതിൽ തുറന്ന്
അവളുടെ മുറിയിൽ പ്രവേശിച്ചു
നഷ്ടപ്പെട്ട എന്തോ ഒന്ന്
തിരയും പോലെ ഇമവെട്ടാതെ
അവളുടെ കണ്ണുകളിൽ നോക്കി നിന്നു
ഇരുട്ട് പാർക്കുന്ന
മുറിക്കുള്ളിൽ
ഓരോ കോണിലും
മാറാല കെട്ടുകൾ..
എന്തോ പറയുവാൻ വെമ്പി എങ്കിലും
വാക്കുകൾ സ്വയം ഉൾവലിഞ്ഞു
ഒരു ചെറു ചിരിയിൽ പറയാൻ
അവശേഷിപ്പിച്ചതെല്ലാം ഒതുക്കി
പുറത്തിറങ്ങവേ
വാതിൽക്കൽ വീണു കിടക്കുന്ന ചുകന്ന
പുഷ്പങ്ങൾ എടുത്തു അയാൾ
സ്വയം നഷ്ടപ്പെട്ടു
ഒരിത്തിരി നേരം നിന്നു
അയാൾ പോലും
അറിയാതെ അയാളുടെ മനസ്സ്
ഉറക്കെ ചോദിച്ചു
"ഈ പൂക്കൾ എങ്ങനെ ഇവിടെ എത്തി? "
കണ്ണുകളിൽ തളം കെട്ടിയ
നിസ്സംഗത ചുണ്ടുകളിൽ കൂടി
വിടർത്തി
അവൾ പറഞ്ഞു..
ഏകാന്തതയിൽ കാലം
തന്ന മുറിവുകളുടെ ചോരപ്പാടുകൾ
ഞാൻ എണ്ണി നോക്കും..
ആ മുറിപ്പാടുകളിൽ
ഞാൻ മെല്ലെ തലോടും...
പൊഴിയുന്ന
കണ്ണീർ തുള്ളിയിൽ
തളിരുകൾ നാമ്പിടും
സിരകളിൽ വേരു പടർന്നു
ഞാൻ ഒരു ഗുൽമോഹർ വൃക്ഷമാകും..
രക്ത ചുകപ്പിൽ
ഓർമകളുടെ ഗന്ധമുള്ള
പുഷ്പങ്ങൾ പൂക്കും..
മഴ ബാക്കി വെച്ച
കണ്ണീർ കണങ്ങൾ
ഇലച്ചാർത്തിൽ നിന്നും
പൊഴിയും പോലെ
അവളുടെ കണ്ണുകളിൽ നിന്നും
ഭൂതകാലത്തിന്റെ
മഴത്തുള്ളികൾ അടർന്നു വീണു...
ഇരുട്ടിനെ കീറി മുറിച്ചു
പാതി തുറന്ന
ജനൽ പാളിയിൽ നിന്നും
വന്ന ഒരു തുള്ളി വെളിച്ചത്തെ
ഹൃദയത്തിൽ ഏറ്റുവാങ്ങി
ജീർണിച്ച തോൾസഞ്ചിയിൽ
നിന്നും വാടി കരിഞ്ഞ
ഗുൽമോഹർ പൂവുകൾ മെല്ലെ
പുറത്തെടുത്തു
അവളുടെ കൈകളിൽ
ഏല്പിച്ചുകൊണ്ടു
അയാൾ പറഞ്ഞു
"ഏകാന്തതയുടെ വസന്തങ്ങളാണ്
ആണ് ഞാനും നീയും "...
Thursday, 23 April 2020
Summer rain in twilight
To drizzle down to my soul perched in the thoughts of a lady who might be busy managing a home and waiting a call from her daughter!!!
The petrichor to transport me to a dilapidated home, where an old woman used to tell tales of Krishna...!!!
The droplets running through the panes to remind me of a grey haired man sipping hot black coffee on a verandah
The swinging leaves to recite a ballad on some vintage days hidden in canopy of memories...
The flickering lamp light to
The long lost days of innocence...
And i waited for a summer rain in twilight
Sunday, 1 March 2020
Thursday, 30 January 2020
നീ വരച്ച എന്റെ ചിത്രം
ഞാൻ കണ്ണെടുക്കാതെ നോക്കി നിന്നു
കൺതടങ്ങളിൽ
ഇന്നലെകൾ ചത്തുമലർന്നു കിടക്കുന്നു!!!
കവിൾത്തടങ്ങളിൽ ഓർമ്മകളുടെ
നഖക്ഷതങ്ങൾ !!!
ചുണ്ടുകൾക്കിടയിൽ
വറ്റി വരണ്ട വാക്കുകൾ വെള്ളത്തിനായി
കേഴുന്നു !!!
നെറ്റിത്തടങ്ങളിലെ കുറുനിര ചുരുളുകൾ
വിയർപ്പുതുള്ളികളിൽ അമർന്നു ചലനമറ്റു കിടക്കുന്നു !!!
ഞാൻ മെല്ലെ ന്റെ കൈത്തലങ്ങൾ
ചിത്രത്തോട് ചേർത്ത് വെച്ചു
അസുരതാളത്തിൽ ഹൃദയമിടിപ്പ് !!!
നിന്റെ ചായക്കൂട്ടിൽ അഭയം പ്രാപിക്കുവാൻ
നിന്റെ വിരൽത്തുമ്പിൽ പുനർജനിക്കുവാൻ
ഓർമകളുടെ ചങ്ങലകൾ ഭേദിച്ച്
ഭൂതകാലത്തിന്റെ ഇരുൾ നിറഞ്ഞ കാരാഗൃഹത്തിൽ നിന്നും
ഞാൻ ഓടിയണയുകയായിരുന്നു !!!
Tuesday, 28 January 2020
ഇടങ്ങൾ
പുഞ്ചിരികളൊക്കെയും അട്ടഹാസങ്ങളാകുന്നിടം
ഗദ്ഗദങ്ങളൊക്കെയും
പൊട്ടിക്കരച്ചിലാകുന്നിടം
നെരിപ്പോടുകളൊക്കെയും
വിസ്‌ഭോടനങ്ങൾ ആകുന്നിടം
ശിശിരങ്ങളൊക്കെയും
വസന്തങ്ങളാകുന്നിടം
അങ്ങനെ എവിടൊക്കെയോ
മറന്നുവെച്ച ഞാൻ
വീണ്ടും ഞാനാകുന്നിടം !!!