Saturday, 30 June 2018

Eternal Love

Pain bloomed somewhere beneath my heart
It spreaded  its roots althrough
Entwined my veins
Strangled my breath
Made one with my being
And whisphered with a smirk
"Am your Eternal Love"!!!

Thursday, 28 June 2018

#ജല്പനങ്ങൾ#

കുറെ നാളുകൾക്കു ശേഷം പിന്നിട്ട വഴികളിലൂടെ വീണ്ടും സഞ്ചരിക്കുമ്പോൾ
ആ വഴികള് നമുക്ക് നൽകിയ ഓര്മകള് ഓരോന്നോരോന്നായി മനസ്സിലൂടെ ഒരു പദയാത്ര നടത്തും....ചങ്ങനാശേരി എന്നെ സംബന്ധിച്ചു അത്തരം ഒരിടമാണ്....ഓർമകളുടെ ഒരു നാല്കവല...ജോസ് റോഡിൽ  തുടങ്ങുന്ന കൊച്ചു വർത്തമാനത്തിന്റെയും, ഫ്രൂട്ട് യാർഡിെല  ചോക്കോ ഫഡ്‌ജിന്റെയും, അസ്സൽ വായിനോട്ടങ്ങളുടെയും,അസ്സംപ്ഷൻ ദിനങ്ങളിലൂടെ...   ഓർമകളുടെ ആ പദയാത്ര എസ് ബി കോളേജ് തുറന്നിട്ട ചിന്ത സരണികളിലൂടെ...പുളിമരച്ചോട്ടിലെ കാറ്റും, ക്യാന്റീനിലെ കാപ്പിയും, ... വിശുദ്ധിയുടെ ഇടമായ  പാറേപ്പള്ളിയും,.. പലപ്പോഴും ജീവിതത്തിന്റെ ഏടുകൾ തന്നെ അച്ചടിച്ച് തന്ന സെന്റ് മാർക്‌സും, ....താണ്ടി  സൗഹൃദവും കലയും പ്രണയവും എല്ലാം കലർന്ന ഒരു ഗന്ധവും പേറി എന്‍.എസ്.എസ്.  കോളേജിന്റെ മുറ്റത്തു ഉണ്ടാകും..ഓരോ യാത്രകളിലുംനിറപ്പകിട്ടോടെ  അവർ ആ പദയാത്ര തുടരും ....
ഈ ഓർമകളുടെ  ആകെ തുക മാത്രമാണ് പലപ്പോഴും ജീവിതം.... എന്ന ഓര്മപെടുത്തലുമായി....


                                         

Wednesday, 27 June 2018

പ്രണയജല്പനങ്ങൾ

  ഞാൻ നിന്നെ നിരന്തരമായി  പ്രണയിക്കുവാനും ദിവസം പ്രതി സ്വജീവനേക്കാൾ വിലകല്പിക്കുവാനുമുള്ള കാരണം  ചിന്തിച്ചപ്പോൾ മനസ്സിലേക്കു ആദ്യം എത്തിയത് ഇതാണ് .. ഞാൻ പലപ്പോഴും "ഞാൻ" ആകുന്നത് നിന്റൊപ്പം മാത്രാണ്...മറ്റുളള പല നിമിഷങ്ങളിലും മുഖംമൂടികൾ മാറി അണിയുമ്പോൾ  ...പൊട്ടി കരയണമെന് തോന്നുമ്പോൾ ചിരിയുടെ ചായം തേച്ചും..കനലെരിയുമ്പോൾ നിസ്സംഗമായി നിന്നും  പലപ്പോഴും എനിക്ക് എന്നെ നഷ്ടമാകുമ്പോൾ...എന്റെ കണ്ണീര് തുള്ളികളെയും കനലുകളെയും.. കുസൃതിയെയും തെമ്മാടിത്തരങ്ങളെയും ..ചുംബനങ്ങളെയും..ഒക്കെ ഒരു പളുങ്കു പാത്രത്തിൽ എന്നപൊലെ  നീ ഏറ്റുവാങ്ങുന്നു .. നഷ്ടമാകുമെന്ന് ഞാൻ കരുതിയ പല സ്വപ്നങ്ങക്കും ചായം  നൽകുന്നു... ജന്മാന്തരങ്ങളോളം നിന്നെ പ്രണയിക്കാൻ എന്റെ ലോകത്തെ നിന്നിലേക് ചുരുക്കുവാൻ ഇതിൽ കൂടുതൽ എന്തു കാരണമാണ് വേണ്ടത് 

Liberation !!!

Her eyes gleamed with joy..as if some forbidden palace of treasure has opened up before her.she could feel the vitality in every being she met... experienced the  drizzling drops kissed her cheeks...she stealthly picked up a white paper from her wallet...opened it with a spark in eyes and her lips made a beautiful curve...it was written in bold letters...The Decree of Divorce....her heart echoed something...LIBERATION!

#ജല്പനങ്ങൾ #

അർഹിക്കുന്ന സ്ഥാനം കൊടുക്കാത്തതുകൊണ്ട് ആവാം..എന്റെ മേശ പുറത്തെ    പാതി കുടിച്ചു  കഴുകാതെ വെച്ചിരിക്കുന്ന ചായ കപിൻറെയും...നിവർത്തി കിടക്കുന്ന പത്ര കടലാസുകളുടെയും..ചിതറി കിടക്കുന്ന ഉത്തരക്കടലാസുകളിടേയും.മുഖം കൂടുതൽ സുന്ദരമാകാനെന്ന ആഗ്രഹത്തിൽ വാങ്ങി പരാജയം ഏറ്റുവാങ്ങി മുഖംകുനിച്ചു  കിടക്കുന്ന ക്രീം ട്യൂബ് കളുടെ ..ഇടയിൽ ഞെങ്ങി ഞെരിഞ്ഞു ..എം .ടി യും ഉണ്ണി  ആറും ,മീരയും ഒക്കെ ദേഷ്യവും ..സഹതാപവും ..അങ്ങനെ വായിച്ചെടുക്കാൻ പറ്റാത്ത എന്തൊക്കെയോ ഭാവങ്ങൾ .കൂടിക്കലർന്ന..ഒരു വല്ലാത്ത നോട്ടം നോക്കുന്നതായ് എനിക്ക്  പലപ്പോഴും തോന്നാറുണ്ട് ....!!!

#ജല്പനങ്ങൾ #

ഓര്മകള്ക്  എന്നും പരാതിയാണ്....വിളിച്ചുവരുത്തി വിരുന്നൂട്ടാൻ സമയമില്ല ....സമയമില്ല എന്നത് ഒരുതരത്തിൽ കള്ളമാണ്...അതവർക്ക് നന്നായി അറിയാം...ചില ഗന്ധങ്ങളിൽ ..ചില വർണ്ണങ്ങളിൽ ഒക്കെ ഞാൻ അവരെ കാണാറുണ്ട്.. എങ്കിലും  പലപ്പോഴും കണ്ടില്ലന്നു നടിക്കും...ഒറ്റക്കിരിക്കുന്ന സമയങ്ങളിൽ എന്റെ സമ്മതമില്ലാതെ എല്ലാ കവാടങ്ങളും ഭേദിച്ച് ക്ഷുഭിതരായി എത്തും...ഓരോരുത്തരായി അവരുടെ പരാതിയുടെ ഭാണ്ഡക്കെട്ടുകൾ അഴിക്കും..വാക്കേറ്റങ്ങൾ ഉണ്ടാകും...പതുകെ പതുകെ ക്ഷോഭം ഗദ്ഗദത്തിന് വഴിമാറും...പിന്നെ വിങ്ങിപ്പൊട്ടലായി...മറവിയുടെ  മാറാല കുരുക്കുകളിൽ ശ്വാസം മുട്ടി ചാവാൻ അനുവദിക്കല്ലേ എന്ന അഭ്യർഥന ആയി..
.. ഒടുവിൽ  എന്നോട് യാത്ര പോലും പറയാതെ ഞാൻ പോലും അറിയാതെ പലേടത്തേക്കായി ചിതറി പോകും....ഓരോ തവണയും അവർ പറന്നകലുമ്പോൾ മനസ്സിൽ കുറിച്ചിടും....ഇനി എപ്പോഴെങ്കിലും കണ്ടുമുട്ടുമ്പോൾ..വാരിപുണരണം..കുറെ നേരം താലോലിക്കണം..വാക്കുകളാൽ അവരെ ചിരഞ്ജീവികളാകണം എന്നൊക്കെ പക്ഷെ...............

Colourful Lie !!!

There lived a girl
 Who madly loved colours
She engulfed hues..plunged in it
She loved dusk more than dawn
As nature herself bathed in crimson
She always painted her thoughts in dark green..
And her dreams shone as sun kissed tulips..
One day some men stepped in
Asked her to uncolour her thoughts
Forced to don all pink and white
They said"colours are lies..they fade and pale is perpetual"..
A contemptuos smile adorned her lips
Furious tears brimmed in her eyes
 She replied"I love lies..And life is all about a Colourful lie"!!!

                                                Karthika










നിസ്സഹായത

നാവിൻ തുമ്പിൽ എത്തി പുറത്തേക ് പറന്നുയരുന്ന  വാക്കുകളേക്കാൾ മനസിന്റെ ഏതൊ കോണിൽ ഇരുന്നു എത്തി നോക്കുന്നവയാണ് കുടുതലും...
പുറം ലോകം കാണാൻ കൊതിയുണ്ട്
പക്ഷെ മനസിന്റെ താഴ്‌വരയിൽ
ചിന്തകളെ ഗർഭം ധരിച്ചു്
ഒടുവിൽ ചാപിള്ളകൾക്കു
ജന്മം നൽകി
വിഷാദം പടർന്ന കണ്ണുകളുമായി
ഏതൊ കോണിൽ
മൂകരായി അവർ ഇരിക്കും
പുറത്തു വിഹരിക്കുന്ന വാക്കുകളുടെ
പൊള്ളത്തരങ്ങളെയും കാപട്യങ്ങളെയും
ഓർത്തു അറിയതെങ്കിലും
അവരുടെ ചുണ്ടുകളിൽ
ചിരി വിടർന്നിട്ടുണ്ടാകാം...!!!!!
                                           
                                                 







ബാധ്യത

ഞാൻ ന്റെ സ്വപ്നങ്ങളെ
നിന്നെ ഏല്പിക്കുകയാണ്
അവ ബാധ്യതയും തീരാകടവും
നിമിഷംപ്രതി എന്നെ കാർന്നുതിന്നുന്ന
രോഗാവസ്ഥയുമായി മാറുന്നു
നിനക്കവർ സുപരിചിതനാണ്
ന്റെ കണ്ണീർ തുള്ളികളിൽ..ന്റെ പുഞ്ചിരിയിൽ
നീ കണ്ടിട്ടുണ്ട്
ഒരുപക്ഷെ നീ മാത്രം
ചിലപ്പോൾ അവ നിന്നെ ഭീതിപെടുത്തും...
വീണുടഞ്ഞ ചില്ലുകഷ്ണങ്ങൾ പൊലെ
ആഴ്ന്നിറങ്ങി മുറിപ്പെടുത്താം
കോമാളികളെപ്പോലെ നിന്നെ
ചിരിപ്പിച്ചേക്കാം..
എങ്കിലും നീ അവയെ
അളവറ്റു സ്നേഹിക്കും
ഒരിക്കൽ ഞാൻ ന്റെ വീടിന്റെ
തെക്കുവശത്തായി എല്ലാ
ബാധ്യതയും വെടിഞ്ഞു വിശ്രമിക്കും
അന്ന് എനിക്കൊപ്പം നീ അവരെ
തന്നുവിടുക
ചിലപ്പോൾ വീണ്ടും
അവരെ സ്നേഹിക്കാൻ
എനിക്ക് സാധിച്ചേക്കും ......




























SHE!!!

She laughs insanely
As the whole world tremblels
Cries profusely
Untill her heart comes out
Frowns as unstoppable fire flames
Engulfing anything and everything
Which comes on its way...
 She is not Divine
But Profane and Demonic....






His Absence

Now my twilights mark melancholy
And those nights deepen its darkness
Morns are no more pleasant
Days are bare without catfights
The world around me
Seem deaf
And your absence just left me
Bereft..!!!!!


Chaotic Beauty

She strolled down the lane
As nude as a  tree in autmn
Hair untied,cleavages
And curves savageously exposed..
None dared to stare
Even the haughty star above
Blinked for a while
Some whisphered,some buried,
The face in hands,some gaped in numbness
And the cannibals peeped out with
Bloody eyes..
They may  have torn her form
But her invincible soul put together
Those grits back to a unique symmetry
Unapologetically she stepped forth
With fire in eyes..
The chaotic beauty draped
In scary dare!!!




വാക്കിന്‍ കുട്ടികൾ

ചിന്തകളെ വാക്കുകളിലേക് ആവാഹിക്കുമ്പോൾ ആണ്‌
പ്രശ്നം ....
ചിന്തകളുടെ ഭാരം ഉൾകൊള്ളാൻ
ഉള്ള കെല്പു വാക്കുകൾക്കില്ല
ശോഷിച്ചു ഉണങ്ങിയ സോമാലിയൻ
കുട്ടികൾ കണക്കെ
വിറച്ചു ഭയന്ന് ഒരു പറ്റം
വാക്കിന് കുട്ടികൾ !!!!!

ഇടം

നമ്മൾ രണ്ടു വ്യത്യസ്ത ഇടങ്ങളാണ്
ഞാൻ നിന്നിലേക്കും
നീ എന്നിലേക്കും
ഒരു നീണ്ട യാത്ര നടത്താനുണ്ട്
വഴി മദ്ധ്യേ നാം കണ്ടുമുട്ടാം
എങ്കിലും എത്തുവോളം
യാത്ര തുടരണം ......
കുടിയിരിക്കുവാനല്ല
ആ ഇടങ്ങളുടെ വ്യത്യസ്തത ആസ്വദിക്കാൻ
ആഴവും പരപ്പും വ്യാപ്തിയും
അറിയാൻ ....അറിയുവാൻ വെണ്ടി മാത്രം
ഞാൻ നിന്നിലേക്കും നീ എന്നിലേയ്ക്കും
ഇടക്ക് ഒരു ദീർഘ യാത്ര നടത്തണം !!!




സായാഹ്‌നം

തിരമാലകൾക്കു നമ്മൾ
സുപരിചിതരാണ് ...
അസ്തമയ  സൂര്യനും ,
അന്ന് ന്റെ ശാഠ്യങ്ങൾക്കു പകരമായി
നീ അമർത്തി വെച്ച
ചുംബനത്തിന്റെ മധുരം
ചുണ്ടുകളുടെ ഏതൊ കോണിൽ
ഇന്നും മായാതെ കിടക്കുന്നുണ്ട്
പക്ഷെ കാലം പായുകയാണ്
ഒരു തരം മരണപ്പാച്ചിൽ ...
പ്രണയം പൂക്കുന്ന സായാനങ്ങളിൽ
വീണ്ടും നമ്മൾ എത്തി
പക്ഷെ തിരമാലകൾക്കു പഴയ
ആഹ്ലാദം ഇല്ല ...പകരം
പകയും ദേഷ്യവും
എന്തിന്റെ ഒക്കെയോ രക്‌ത  സാക്ഷിയെന്നപോലെ മുങ്ങി താഴുവാൻ വെമ്പി നിക്കുന്ന  അസ്തമയ സൂര്യനും
പഴയപോലെ ചുംബിക്കുവാൻ നമുക്കും
സമയമില്ല...
പക്ഷെ പ്രണയിക്കണം
സ്പര്ശനത്തിന്റെ പാപഹർമ്യങ്ങൾ
തീണ്ടാത്ത
വാക്കുകളുടെ പൊള്ളത്തരങ്ങൾ  ഇല്ലാതെ
നമ്മൾ പോലും അറിയാതെ
മൗനത്തിന്റെ ലഹരി നിറച്ചു
വീണ്ടും പ്രണയിക്കണം......




അമ്മ

ഭൂമിയിലെ ന്റെ അസ്തിത്വത്തിന്
ഒരൊറ്റവാക്കുണ്ടെങ്കിൽ
അതാണ് അമ്മ
കളങ്കങ്ങളുടെ ചേറു പിടിച്ച
മനസ്സിൽ നിന്നും എപ്പോഴെങ്കിലും
നിഷ്കളങ്കമായി ഞാൻ പറഞ്ഞിട്ടുള്ള
വാക്ക് അമ്മ എന്നു മാത്രമാകും
ശാപവർഷങ്ങൾ ഒക്കെയും
ആശിസ്സുകൾ ആയി മാറുന്നത്
അമ്മ പറയുമ്പോൾ മാത്രമാകുന്നത്
എന്തുകൊണ്ടാകാം ?
രാവുകൾ മെനക്കെട് ഇരുന്നു പഠിച്ച
സമവാക്യങ്ങളും കണക്കുകൂട്ടലുകളും
പാടെ പിഴച്ചുപോകുന്നത്
അമ്മയുടെ കടം തീർക്കാനാണ്
സ്വപ്നങ്ങളുടെ രാജ്ഞി ആണ്‌ കക്ഷി
കൂടുതലും പാഴ്കിനാവുകളുടെ..
കിനാവുകൾ നെയ്തു  നെയ്തു
 ഒടുവിൽ
ചില്ല് പാത്രം കണക്കെ
 ഉടഞ്ഞു വീണാലും
ആ ചില്ലുകഷ്ണങ്ങൾ വാരിക്കൂട്ടി
വീണ്ടും സ്വാപ്നസൗധം പണിയും
"ഡി കൊച്ചേ "ന്ന്  തുടങ്ങുന്ന
 പരിഭവങ്ങളുടേം പരിവേദനങ്ങളുടേം
വിളിക്കൾ വരുമ്പോൾ
"എന്നതാ ന്റെ അമ്മെ" എന്നും  ചോദിച്ചു
ചാടിക്കയറിയാലും
ഒരിക്കലും നിലക്കാത വിളികൾ
 ആകണം  എന്ന
പ്രാർത്ഥനയാണ് ഉള്ളു നിറയെ..
 ഞാൻ ഈ ഭൂമിയിൽ
ശേഷിക്കുന്നു എന്ന്
എന്നെ ഓർമപ്പെടുത്തുന്നത്

ആ വിളികളാണ്  ...









#ജല്പനങ്ങൾ #

 "പിന്നെ...  ഞാൻ അത്ര പൈങ്കിളി ഒന്നും അല്ല" എന്ന് വീമ്പിളക്കുന്ന മാന്യ സുഹൃത്തുക്കളോട് ഒരു വാക്ക്,
     ആഗോളതാപനവും..മോദി ജീ യുടെ പുതിയ നയങ്ങളും മാത്രം ചർച്ച വിഷയമാക്കി പ്രണയിക്കാൻ ബുദ്ധിമുട്ടാണ് ..കുറച്ചു മസാല ചേരുവകൾ പ്രണയത്തിന്റെ ഭാഗമാണ് ...ചുംബനവും രതിയും..കണ്ണുകൾക്കു ഇടയിൽ കുരുങ്ങുന്ന പറയാതെ പറയുന്ന കഥകളും  ...കഴമ്പില്ലാത്ത പരിഭവങ്ങളും  ഒക്കെ  നിറഞ്ഞ പൈങ്കിളിത്തരങ്ങളിൽ ആണ്‌  പ്രണയത്തിന്റെ യുവത്വം.....അതുകൊണ്ട് മസിലൊക്കെ അയച്ചു ഇത്തിരി പൈങ്കിളി ആവുന്നതിൽ തെറ്റൊന്നുല...!!!     

                                               

                                           


                              

#ജല്പനങ്ങൾ #

എക്സാം ഇൻവിജിലഷൻ ആണ്‌ ഏറ്റം തമാശ ...സംഭവം അറുബോറൻ പരുപാടി ആണേലും...രസകരം ആണ്‌ ..അല്ലേലും നമ്മൾ അനുഭവിച്ചറിഞ്ഞ ഏതൊരു കാര്യവും പിന്നിടു വേറൊരു ആംഗിളിൽ കൂടി നോക്കുമ്പോൾ രസമല്ലേ..മസിലു പിടിച്ചു പിള്ളേരുടെ മുന്നിൽ നിക്കുമ്പോഴും ഉള്ളിൽ നിലക്കാത്ത പൊട്ടിച്ചിരികളാണ്..അവരു കാണിക്കുന്ന പല കോപ്രായങ്ങളും മുഖഭാവങ്ങളും എന്റേത് കൂടി ആയിരുന്നു ...ടീച്ചർ ഒന്ന് പുറത്തേക് ഇറങ്ങുമ്പോഴുള്ള നെടുവീർപ്പുകളും...ഒന്ന് പുറം തിരിയുമ്പോൾ കിട്ടുന്ന മൈക്രോ സെക്കന്റുകളുടെ  വിലയും...ആ ഞൊടിയിടയിൽ കാണിച്ചു കൂട്ടുന്ന ബഹളങ്ങളും...പിന്നിടു ടീച്ചർ കോപ്പി പിടിച്ചു എന്ന ഘട്ടം വരുമ്പോൾ..."എന്തേ ..ടീച്ചർക്കും വീട്ടിലൊള്ളോർക്കും സുഖല്ലേ "എന്ന ഭാവത്തിലുള്ള ഇളിഞ്ഞ ചിരിയും...ഒക്കെ എന്റേത് കൂടിയായിരുന്നു...എന്നിട്ടും ഉള്ളിൽ പൊട്ടിചിരിച്ചുകൊണ്ട് ഈ സത്യവതി ആയ എന്റടുത്തു നിന്റെ ഒന്നും ഒരടവും നടക്കാൻ പോകുന്നില്ല എന്ന കണ്ണുരുട്ടലിനല്ലേ വിരോധാഭാസം എന്നു പറയുന്നത് ......


                                                     

She dreamt a dream

She dreamt a dream
Kept it in the abode of her mind
Shaded it with the colour
Of her sweat
Nourished with the pangs of
Memories...
She dreams every day
For nothing...but to
Bury them in the bower of her tears...!!






സ്വപ്നം

അടുത്ത ജന്മം ന്റെ സ്വപ്നങ്ങള്‍
കണക്കെ വർണ്ണത്തൂവലുകൾ
ഉള്ള ഒരു പക്ഷിയാകണം
നിസീമമായ വിഹായസ്സിൽ
ചിറകടിച്ചു പറക്കണം
ഒരു മരച്ചില്ലയിലും ചേക്കേറാതെ...
എന്റെ ചിറകുകളെ ആലിംഗനം
ചെയ്യുന്ന കാറ്റിനെ പ്രണയിക്കണം
ഒഴുകി നടക്കുന്ന മേഘപാളികളോട്
കിന്നാരം പറയണം
നിലാവിന്റെ പെയ്ത്തിൽ
നനഞ്ഞു കുതിരണം
അടർന്നു വീഴുന്ന നക്ഷത്ര കണികകൾ
തൂവലുകളിൽ ഒളിപ്പിക്കണം
സൂര്യന്റെ കനല്‍ ഒരൽപം കടം വാങ്ങണം
ഒടുവിൽ ചിറകു കുഴയുമ്പോൾ
ആ കനലിൽ സ്വയം എരിഞ്ഞു
ചാരമായി കാറ്റിൽ അലിയണം!!!






പ്രണയ കവിതകള്‍

നിന്നോട് ഒരു യാത്ര പറച്ചിലിന്റെ
ഔചിത്യം ഞാൻ കാണിക്കില്ല...
പകരം നീ പറഞ്ഞ വാക്കുകള്‍
സദാ ന്റെ കാതുകളിൽ
മുഴങ്ങും...
എന്റെ ഹൃദയമിടുപ്പിന്റെ
താളത്തിൽ,
ഒടുവിൽ ന്റെ പേശികളെ
വരിഞ്ഞു മുറുകുന്ന
പാശങ്ങൾ കണക്കെ
അവ രൂപാന്തരപ്പെടും
അപ്പോൾ നിനക്ക് നൽകിയ
വാക്കു പൊലെ രക്ത ചുവപ്പിൽ
 നിന്റെ പ്രണയത്തെ ഞാൻ
കവിതകളാക്കാം.....!!!!








ജല്പനങ്ങൾ

ദയവു ചെയ്തു എന്റെ
വാക്കുകളിൽ നീ അർഥത്തിന്റെ
വിഷം കുത്തിവെക്കരുത്
അവ വെറും ജല്പനങ്ങൾ
മാത്രമാണ് ..
ഏതൊ ഉന്മാദത്തിൽ
ഞാൻ പോലും അറിഞ്ഞിട്ടില്ലാത്ത
എന്റെ മനസ്സിന്റെ മന്ത്രണം..
ഹൃദയത്തിന്റെ അടിത്തട്ടിൽ
ഞാൻ കുഴിച്ചുമൂടിയ
നൊമ്പരങ്ങളുടെ തേങ്ങലും ...
പ്രണയത്തിൽ പൊതിഞ്ഞ
നിന്റെ ചുംബനങ്ങളുടെ
മധുരവും ...
എന്റെ മനസ്സിനോടു
പറഞ്ഞ രഹസ്യങ്ങൾ ..
എന്റെ തൂലിക തുമ്പിൽ നിന്നും
അടർന്നു വീഴുന്ന നിമിഷം
അവർ മുത്തുകൾ കണക്കെ
കടലാസ്സു പരപ്പിൽ തെന്നി കളിക്കും
ഒടുവിൽ ചിതറി തെറിച്ചു
ഏതെങ്കിലും ഒക്കെ കോണുകളിൽ
ആരെയൊക്കെയോ കാത്തുകിടക്കും
യുഗങ്ങളോളം.....!!!

























ഔദാര്യങ്ങൾ

അട്ടഹാസങ്ങള്‍ ഒക്കെയും
അടക്കി വെച്ച ഗദ്ഗദങ്ങൾ
തന്ന ഔദാര്യം
കണ്ണുകളിൽ മിന്നിയ തിളക്കമത്രയും
ഒളിപ്പിച്ചു വെച്ച കണ്ണീര് തുള്ളികളുടെ ഔദാര്യം
ചുണ്ടിൽ വിരിഞ്ഞൊരു പുഞ്ചിരി അത്രെയും
നീ തന്ന പ്രണയത്തിന്
ഔദാര്യം
ബാക്കി ശേഷിപ്പും ജീവനാകട്ടെ
നിറം മങ്ങാത്തൊരീ ഓർമ്മകളുടെ
ഔദാര്യം

                                         






ജല്പനങ്ങൾ

ഉയിർത്തെഴുന്നേകാത്ത വിധം
ഒരിക്കൽ കൂടി കുരിശിൽ ഏറ്റിയിരുന്നെങ്കിൽ
എന്ന് കേഴുന്ന ക്രിസ്തു ദേവൻ
എഴുതിയ പ്രണയ കാവ്യമത്രയും
തീയിട്ടിരുന്നെങ്കിൽ എന്ന് ചങ്ങമ്പുഴ
മൂക സാക്ഷിയായി ചില്ലുകൂട്ടിലിരുന്നു
കണ്ണീര് തോരാതെ ഗുരുദേവൻ
കാറ്റിൽ അലിഞ്ഞ സിദ്ധാന്തങ്ങൾ
തിരഞ്ഞു കാള്‍  മാർക്‌സ്,.......
   
                                         

A Secret Affair

They latched themselves in that dark chamber
Darkness drizzled in stealthily
Her bottled poetry oozed out
Scattered its enigmatic scent
Silence played a romantic symphony
Her eyes reflected His soul
In the flickering candle light
He held her palms
Planted a passionate kiss on
Her bleeding wounds of love...
Faded dreams and lost thoughts
Made the bed for them
And there she began
Her secret affair with Insanity !!! 

                                             



The Unsettling Soul

She was too hard to be settled down
As floating like a wild flower
Spread the fragrance wherever
She harbours......
She was too hard to be defined
As elusive as fluid
She defied the rigidities they set
She was too hard to be ordered
Those brittle pieces of chaos
Made up her soul..
She was too hard to be tamed
As her wild spirit turned
 Embers into flaming fire..!!!.












അമ്മ എന്ന ഭാവ പ്രപഞ്ചം ......

കുറച്ചു ദിവസങ്ങള്‍ നിന്നതിനു ശേഷം
വീട്ടില്‍  നിന്നും പോകുമ്പോൾ
അമ്മയുടെ മുഖം വെറുതെ ഒന്ന്
ശ്രദ്ധിക്കണം..
കണ്ണുകളിൽ മിന്നിയ തിളക്കമൊക്കെ
വാർന്നുപോകുന്നത് കാണാം
തികട്ടി വരുന്ന കണ്ണീരിനെ
പിടിച്ചൊതുക്കി നിസ്സംഗതയുടെ
പാട പടർത്തും ......
വീട് മുഴുവൻ ഓടി നടന്നു
എന്തെല്ലാമോ തിരഞ്ഞെടുത്തു
സഞ്ചി കുത്തി നിറയ്ക്കും
കരുതലിൽ പൊതിഞ്ഞ ആശങ്കകളും
ചോദ്യങ്ങളും പലവുരി പറഞ്ഞുകൊണ്ടേ
ഇരിക്കും ...
ഒടുവിൽ ഞാൻ പടിയിറങ്ങുമ്പോൾ
ഒരു പുഞ്ചിരി മെനഞ്ഞെടുത്ത ചുണ്ടിൽ
പതിപ്പിക്കും
ഞൊടിയിടയിൽ അതപ്രത്യക്ഷമാവുകയും
ചെയ്യും
കൺമറയുവോളം എന്നെ നോക്കി
നിശബ്ദമായി എരിഞ്ഞു ഉമ്മറപ്പടിയിൽ
നിൽക്കും.....





#ജല്പനങ്ങൾ #

ഇന്ന്‌  വൈകുന്നേരം മൂന്നരയുടെ പ്രൈവറ്റ് ബസിനാണ് കയറിയത് .ഒരു അടൂർ ഗോപാലകൃഷ്ണൻ സിനിമ കണക്കെ മൂകമായിരുന്ന ബസ്സ് ആ സ്കൂൾ പടി എത്തിയപ്പോഴേക്കും പ്രിയദർശൻ ചിത്രം കണക്കെ ശബ്ദ വർണ്ണ മുഖരിതം !!!ഇരട്ടി ഭാരമുള്ള ബാഗും പുറത്തിട്ടു ഇരച്ചു കയറുന്ന കുട്ടികൾ...സൈഡ് കമ്പികളിലും മുകളിലും ഒക്കെ മുറുകെ പിടിച്ചു ഓരോരുത്തരായി അവരുടെ സ്ഥാനം ഭദ്രമാക്കി...ചുറ്റും നിൽക്കുന്നവരുടെയോ കണ്ടക്റ്ററുടെയോ 'മധുരഭാഷണങ്ങൾ'  ചെവികൊടുക്കാതെ പാതി നിർത്തിയ സിനിമ കഥകളും ,സ്വസ്ഥത കെടുത്തുന്ന പരദൂഷണങ്ങളുടെ ഭാണ്ഡക്കെട്ടുകളും,സുന്ദരി ടീച്ചറുടെ സാരി കളക്ഷൻസും..തുടങ്ങി അങ്ങനെ എന്തെല്ലാം എന്തെല്ലാം വിഷയങ്ങളാണ് അവർക്കി ചുരുങ്ങിയ സമയത്തിൽ പറയേണ്ടത്...."ഈ പെണ്പിള്ളേര്ക്ക് തീരെ സ്ഥലകാല ബോധമില്ലാന്നു " ഒരു പുച്ഛത്തോടെ  എന്റെ അടുത്തിരുന്ന ചേച്ചി, എന്നോട് പറയുമ്പോൾ മെല്ലെ ചിരിച്ചുകൊണ്ട് ഓർമകളിലേക്ക് ഊളിയിടാനേ എനിക്ക് സാധിച്ചുള്ളൂ !!!