നാവിൻ തുമ്പിൽ എത്തി പുറത്തേക ് പറന്നുയരുന്ന വാക്കുകളേക്കാൾ മനസിന്റെ ഏതൊ കോണിൽ ഇരുന്നു എത്തി നോക്കുന്നവയാണ് കുടുതലും...
പുറം ലോകം കാണാൻ കൊതിയുണ്ട്
പക്ഷെ മനസിന്റെ താഴ്‌വരയിൽ
ചിന്തകളെ ഗർഭം ധരിച്ചു്
ഒടുവിൽ ചാപിള്ളകൾക്കു
ജന്മം നൽകി
വിഷാദം പടർന്ന കണ്ണുകളുമായി
ഏതൊ കോണിൽ
മൂകരായി അവർ ഇരിക്കും
പുറത്തു വിഹരിക്കുന്ന വാക്കുകളുടെ
പൊള്ളത്തരങ്ങളെയും കാപട്യങ്ങളെയും
ഓർത്തു അറിയതെങ്കിലും
അവരുടെ ചുണ്ടുകളിൽ
ചിരി വിടർന്നിട്ടുണ്ടാകാം...!!!!!
പുറം ലോകം കാണാൻ കൊതിയുണ്ട്
പക്ഷെ മനസിന്റെ താഴ്‌വരയിൽ
ചിന്തകളെ ഗർഭം ധരിച്ചു്
ഒടുവിൽ ചാപിള്ളകൾക്കു
ജന്മം നൽകി
വിഷാദം പടർന്ന കണ്ണുകളുമായി
ഏതൊ കോണിൽ
മൂകരായി അവർ ഇരിക്കും
പുറത്തു വിഹരിക്കുന്ന വാക്കുകളുടെ
പൊള്ളത്തരങ്ങളെയും കാപട്യങ്ങളെയും
ഓർത്തു അറിയതെങ്കിലും
അവരുടെ ചുണ്ടുകളിൽ
ചിരി വിടർന്നിട്ടുണ്ടാകാം...!!!!!
No comments:
Post a Comment