Wednesday, 27 June 2018

ജല്പനങ്ങൾ

ദയവു ചെയ്തു എന്റെ
വാക്കുകളിൽ നീ അർഥത്തിന്റെ
വിഷം കുത്തിവെക്കരുത്
അവ വെറും ജല്പനങ്ങൾ
മാത്രമാണ് ..
ഏതൊ ഉന്മാദത്തിൽ
ഞാൻ പോലും അറിഞ്ഞിട്ടില്ലാത്ത
എന്റെ മനസ്സിന്റെ മന്ത്രണം..
ഹൃദയത്തിന്റെ അടിത്തട്ടിൽ
ഞാൻ കുഴിച്ചുമൂടിയ
നൊമ്പരങ്ങളുടെ തേങ്ങലും ...
പ്രണയത്തിൽ പൊതിഞ്ഞ
നിന്റെ ചുംബനങ്ങളുടെ
മധുരവും ...
എന്റെ മനസ്സിനോടു
പറഞ്ഞ രഹസ്യങ്ങൾ ..
എന്റെ തൂലിക തുമ്പിൽ നിന്നും
അടർന്നു വീഴുന്ന നിമിഷം
അവർ മുത്തുകൾ കണക്കെ
കടലാസ്സു പരപ്പിൽ തെന്നി കളിക്കും
ഒടുവിൽ ചിതറി തെറിച്ചു
ഏതെങ്കിലും ഒക്കെ കോണുകളിൽ
ആരെയൊക്കെയോ കാത്തുകിടക്കും
യുഗങ്ങളോളം.....!!!

























No comments:

Post a Comment