തിരമാലകൾക്കു നമ്മൾ
സുപരിചിതരാണ് ...
അസ്തമയ സൂര്യനും ,
അന്ന് ന്റെ ശാഠ്യങ്ങൾക്കു പകരമായി
നീ അമർത്തി വെച്ച
ചുംബനത്തിന്റെ മധുരം
ചുണ്ടുകളുടെ ഏതൊ കോണിൽ
ഇന്നും മായാതെ കിടക്കുന്നുണ്ട്
പക്ഷെ കാലം പായുകയാണ്
ഒരു തരം മരണപ്പാച്ചിൽ ...
പ്രണയം പൂക്കുന്ന സായാനങ്ങളിൽ
വീണ്ടും നമ്മൾ എത്തി
പക്ഷെ തിരമാലകൾക്കു പഴയ
ആഹ്ലാദം ഇല്ല ...പകരം
പകയും ദേഷ്യവും
എന്തിന്റെ ഒക്കെയോ രക്‌ത സാക്ഷിയെന്നപോലെ മുങ്ങി താഴുവാൻ വെമ്പി നിക്കുന്ന അസ്തമയ സൂര്യനും
പഴയപോലെ ചുംബിക്കുവാൻ നമുക്കും
സമയമില്ല...
പക്ഷെ പ്രണയിക്കണം
സ്പര്ശനത്തിന്റെ പാപഹർമ്യങ്ങൾ
തീണ്ടാത്ത
വാക്കുകളുടെ പൊള്ളത്തരങ്ങൾ ഇല്ലാതെ
നമ്മൾ പോലും അറിയാതെ
മൗനത്തിന്റെ ലഹരി നിറച്ചു
വീണ്ടും പ്രണയിക്കണം......
സുപരിചിതരാണ് ...
അസ്തമയ സൂര്യനും ,
അന്ന് ന്റെ ശാഠ്യങ്ങൾക്കു പകരമായി
നീ അമർത്തി വെച്ച
ചുംബനത്തിന്റെ മധുരം
ചുണ്ടുകളുടെ ഏതൊ കോണിൽ
ഇന്നും മായാതെ കിടക്കുന്നുണ്ട്
പക്ഷെ കാലം പായുകയാണ്
ഒരു തരം മരണപ്പാച്ചിൽ ...
പ്രണയം പൂക്കുന്ന സായാനങ്ങളിൽ
വീണ്ടും നമ്മൾ എത്തി
പക്ഷെ തിരമാലകൾക്കു പഴയ
ആഹ്ലാദം ഇല്ല ...പകരം
പകയും ദേഷ്യവും
എന്തിന്റെ ഒക്കെയോ രക്‌ത സാക്ഷിയെന്നപോലെ മുങ്ങി താഴുവാൻ വെമ്പി നിക്കുന്ന അസ്തമയ സൂര്യനും
പഴയപോലെ ചുംബിക്കുവാൻ നമുക്കും
സമയമില്ല...
പക്ഷെ പ്രണയിക്കണം
സ്പര്ശനത്തിന്റെ പാപഹർമ്യങ്ങൾ
തീണ്ടാത്ത
വാക്കുകളുടെ പൊള്ളത്തരങ്ങൾ ഇല്ലാതെ
നമ്മൾ പോലും അറിയാതെ
മൗനത്തിന്റെ ലഹരി നിറച്ചു
വീണ്ടും പ്രണയിക്കണം......
No comments:
Post a Comment