ഞാൻ നിന്നെ നിരന്തരമായി പ്രണയിക്കുവാനും ദിവസം പ്രതി സ്വജീവനേക്കാൾ വിലകല്പിക്കുവാനുമുള്ള കാരണം ചിന്തിച്ചപ്പോൾ മനസ്സിലേക്കു ആദ്യം എത്തിയത് ഇതാണ് .. ഞാൻ പലപ്പോഴും "ഞാൻ" ആകുന്നത് നിന്റൊപ്പം മാത്രാണ്...മറ്റുളള പല നിമിഷങ്ങളിലും മുഖംമൂടികൾ മാറി അണിയുമ്പോൾ ...പൊട്ടി കരയണമെന് തോന്നുമ്പോൾ ചിരിയുടെ ചായം തേച്ചും..കനലെരിയുമ്പോൾ നിസ്സംഗമായി നിന്നും പലപ്പോഴും എനിക്ക് എന്നെ നഷ്ടമാകുമ്പോൾ...എന്റെ കണ്ണീര് തുള്ളികളെയും കനലുകളെയും.. കുസൃതിയെയും തെമ്മാടിത്തരങ്ങളെയും ..ചുംബനങ്ങളെയും..ഒക്കെ ഒരു പളുങ്കു പാത്രത്തിൽ എന്നപൊലെ നീ ഏറ്റുവാങ്ങുന്നു .. നഷ്ടമാകുമെന്ന് ഞാൻ കരുതിയ പല സ്വപ്നങ്ങക്കും ചായം നൽകുന്നു... ജന്മാന്തരങ്ങളോളം നിന്നെ പ്രണയിക്കാൻ എന്റെ ലോകത്തെ നിന്നിലേക് ചുരുക്കുവാൻ ഇതിൽ കൂടുതൽ എന്തു കാരണമാണ് വേണ്ടത്
No comments:
Post a Comment