Wednesday, 27 June 2018

ബാധ്യത

ഞാൻ ന്റെ സ്വപ്നങ്ങളെ
നിന്നെ ഏല്പിക്കുകയാണ്
അവ ബാധ്യതയും തീരാകടവും
നിമിഷംപ്രതി എന്നെ കാർന്നുതിന്നുന്ന
രോഗാവസ്ഥയുമായി മാറുന്നു
നിനക്കവർ സുപരിചിതനാണ്
ന്റെ കണ്ണീർ തുള്ളികളിൽ..ന്റെ പുഞ്ചിരിയിൽ
നീ കണ്ടിട്ടുണ്ട്
ഒരുപക്ഷെ നീ മാത്രം
ചിലപ്പോൾ അവ നിന്നെ ഭീതിപെടുത്തും...
വീണുടഞ്ഞ ചില്ലുകഷ്ണങ്ങൾ പൊലെ
ആഴ്ന്നിറങ്ങി മുറിപ്പെടുത്താം
കോമാളികളെപ്പോലെ നിന്നെ
ചിരിപ്പിച്ചേക്കാം..
എങ്കിലും നീ അവയെ
അളവറ്റു സ്നേഹിക്കും
ഒരിക്കൽ ഞാൻ ന്റെ വീടിന്റെ
തെക്കുവശത്തായി എല്ലാ
ബാധ്യതയും വെടിഞ്ഞു വിശ്രമിക്കും
അന്ന് എനിക്കൊപ്പം നീ അവരെ
തന്നുവിടുക
ചിലപ്പോൾ വീണ്ടും
അവരെ സ്നേഹിക്കാൻ
എനിക്ക് സാധിച്ചേക്കും ......




























No comments:

Post a Comment