ഓര്മകള്ക് എന്നും പരാതിയാണ്....വിളിച്ചുവരുത്തി വിരുന്നൂട്ടാൻ സമയമില്ല ....സമയമില്ല എന്നത് ഒരുതരത്തിൽ കള്ളമാണ്...അതവർക്ക് നന്നായി അറിയാം...ചില ഗന്ധങ്ങളിൽ ..ചില വർണ്ണങ്ങളിൽ ഒക്കെ ഞാൻ അവരെ കാണാറുണ്ട്.. എങ്കിലും പലപ്പോഴും കണ്ടില്ലന്നു നടിക്കും...ഒറ്റക്കിരിക്കുന്ന സമയങ്ങളിൽ എന്റെ സമ്മതമില്ലാതെ എല്ലാ കവാടങ്ങളും ഭേദിച്ച് ക്ഷുഭിതരായി എത്തും...ഓരോരുത്തരായി അവരുടെ പരാതിയുടെ ഭാണ്ഡക്കെട്ടുകൾ അഴിക്കും..വാക്കേറ്റങ്ങൾ ഉണ്ടാകും...പതുകെ പതുകെ ക്ഷോഭം ഗദ്ഗദത്തിന് വഴിമാറും...പിന്നെ വിങ്ങിപ്പൊട്ടലായി...മറവിയുടെ മാറാല കുരുക്കുകളിൽ ശ്വാസം മുട്ടി ചാവാൻ അനുവദിക്കല്ലേ എന്ന അഭ്യർഥന ആയി..
.. ഒടുവിൽ എന്നോട് യാത്ര പോലും പറയാതെ ഞാൻ പോലും അറിയാതെ പലേടത്തേക്കായി ചിതറി പോകും....ഓരോ തവണയും അവർ പറന്നകലുമ്പോൾ മനസ്സിൽ കുറിച്ചിടും....ഇനി എപ്പോഴെങ്കിലും കണ്ടുമുട്ടുമ്പോൾ..വാരിപുണരണം..കുറെ നേരം താലോലിക്കണം..വാക്കുകളാൽ അവരെ ചിരഞ്ജീവികളാകണം എന്നൊക്കെ പക്ഷെ...............

No comments:
Post a Comment